kannur local

സെപ്റ്റിക് ടാങ്ക് ദുരന്തം; നിമിഷനേരം കൊണ്ട് പൊലിഞ്ഞത് മൂന്നു ജീവന്‍

ചക്കരക്കല്ല്: സൂരക്ഷാ മുന്‍കരുതലൊന്നുമില്ലാതെ നടത്തിയ ശുചീകരണ പ്രവൃത്തി പെടുന്നനെ നഷ്ടപ്പെടുത്തിയത് മൂന്ന് മനുഷ്യജീവന്‍. നിമിഷ നേരം കൊണ്ട് സംഭവിച്ച ദുരന്തത്തില്‍ വിറങ്ങലിച്ച് ചെമ്പിലോട് ചാത്തോത്കുളം പ്രദേശവാസികള്‍.—വിഷഗന്ധം വമിക്കുന്ന ടാങ്കില്‍ കുഴഞ്ഞു വീണ തൊഴിലാളി മുനീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് രതീഷ്‌കുമാറിന്റെയും അമ്മ സതിയുടെയും ജീവനെടുത്തത്.
മുനീറിന്റെ കൂടെയുണ്ടായിരുന്ന പ്രതാപന്റെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പോലിസും ഫയര്‍ഫോഴ്‌സുമെത്തുമ്പോഴേക്കും മൂന്നുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. മാലിന്യം കോരിമാറ്റിയ ശേഷം രാസപദാര്‍ഥമൊഴിച്ച് ശുചീകരിക്കുന്നതിനിടെയാണ് അപകടം.
ടാങ്കില്‍ വിഷവാതകം നിറഞ്ഞത് വകവയ്ക്കാതെ രതീഷ്, മുനീറിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്‍മുന്നില്‍, മകനും മുനീറും ജീവന് വേണ്ടി പിടയ്ക്കുന്നത് കണ്ടാണ് സതി രക്ഷിക്കാന്‍ തുനിഞ്ഞത്. എന്നാല്‍, ആര്‍ക്കും ആരെയും രക്ഷിക്കാനായില്ലെന്നു മാത്രമല്ല, സ്വജീവന്‍ തന്നെ നഷ്ടമാവുകയും ചെയ്ത ദുരന്തത്തിനാണ് പ്രദേശം സാക്ഷിയായത്.———ദുരന്തം മറിഞ്ഞതോടെ നിരവധിപേരാണിവിടെയെത്തിയത്. കെ കെ രാഗേഷ് എംപി, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ സി ഫൈസല്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ധര്‍മടം മണ്ഡലം സെക്രട്ടറി പി ടി വി ഷംസീര്‍, പോപുലര്‍ ഫ്രണ്ട് എടക്കാട് ഡിവിഷന്‍ പ്രസിഡന്റ് എം എം നദീര്‍ സ്ഥലത്തെത്തി.
ആശുപത്രിയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളുമെത്തിയിരുന്നു. മുനീറിന്റെ മൃതദേഹം പേസ്റ്റ് മോര്‍ട്ടത്തിനു ശേഷം വളപട്ടണം മന്നയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ക ക്കാട് ജുമാഅത്ത് പള്ളി ഖ ബര്‍സ്ഥാനില്‍ ഖബറടക്കും.
Next Story

RELATED STORIES

Share it