സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപിക ട്രെയിനിടിച്ച് മരിച്ചു
BY Sumeera SMR14 Dec 2015 3:31 AM GMT
Sumeera SMR14 Dec 2015 3:31 AM GMT
പാപ്പിനിശ്ശേരി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപിക ഭര്‍ത്താവിനു മുന്നില്‍ ട്രെയിനിടിച്ചു മരിച്ചു. പാപ്പിനിശ്ശേരി എല്‍പി സ്കൂളിലെ അധ്യാപിക അരോളിയിലെ എ വി ഹേമലത(55) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനടുത്ത പഴഞ്ചിറയിലായിരുന്നു സംഭവം.
സെന്‍സസ് ഡ്യൂട്ടിക്കായി രാവിലെ ഭര്‍ത്താവ് കൊളങ്ങരേത്ത് നാരായണനൊപ്പം റെയില്‍വേ ലൈനിനു സമീപത്തെ വീടുകളില്‍ കണക്കെടുപ്പ് നടത്തുകയായിരുന്നു. റെയില്‍വേ ലൈനിനു സമീപത്തെ ഒരു വീട്ടില്‍നിന്ന് കണക്കെടുത്ത ശേഷം മറ്റൊരു വീട്ടിലേക്കു പാളത്തിനരികിലൂടെ നടന്നുപോകവേ മംഗളൂരു ഭാഗത്തുനിന്നു വന്ന ട്രെയിന്‍ ഹേമലതയെ ഇടിക്കുകയായിരുന്നു. അരോളിയിലെ പരേതനായ അനന്തന് നായര്‍-ശാന്തമ്മ ദമ്പതികളുടെ മകളാണ്. പുതിയതെരു നിത്യാനന്ദ പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി വിനയ് ഏക മകനാണ്. സഹോദരങ്ങള്‍: പുഷ്പലത, കനകലത , ഉണ്ണികൃഷ്ണന് . സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് അരോളിയിലെ സമുദായ ശ്മശാനത്തില്‍.

Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMT