സെന്‍കുമാറിന് വീഴ്ച്ചപറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍
BY midhuna mi.ptk24 Jun 2016 2:50 PM GMT
X
midhuna mi.ptk24 Jun 2016 2:50 PM GMT
കൊച്ചി: ഡിജിപിയായിരിക്കെ ടിപി സെന്‍കുമാര്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയതായി സര്‍ക്കാര്‍.പോലീസിനെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയതിനാലാണ് സെന്‍കുമാറിനെ നീക്കിയതെന്ന് സര്‍ക്കാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍(സിഎടി)സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, പെരുമ്പാവൂര്‍ ജിഷ വധക്കേസ് എന്നിവ അന്വേഷിക്കുന്നതില്‍ സെന്‍കുമാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും പോലീസിനെ ന്യായീകരിച്ചുള്ള സെന്‍കുമാറിന്റെ നടപടി ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും സര്‍ക്കാര്‍ ആരോപിച്ചു.സീനിയോരിറ്റി മറികടന്നാണ് സെന്‍കുമാറിനെ മുന്‍സര്‍ക്കാര്‍ പോലീസ് മേധാവിയാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ സെന്‍കുമാറിനെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നതിന് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ സെന്‍കുമാറിനെ നീക്കിയത് ചട്ടലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT