സെന്‍കുമാറിനെതിരേ നടപടി വേണമെന്ന് പരാതി

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനാണ് പരാതി നല്‍കിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഡിജിപി സ്ഥാനത്തുനിന്നും നീക്കിയശേഷം ടി പി സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇത് ഓള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സിനു വിരുദ്ധമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിപി മുമ്പിറക്കിയ ഉത്തരവിന് വിരുദ്ധമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും കുറ്റകരമാണെന്നും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it