Alappuzha local

സെക്ഷന്‍ ഓഫിസ് വിഭജനം: യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ ഉപരോധിച്ചു

ആലപ്പുഴ: നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് രണ്ടായി വിഭജിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ ഉപരോധിച്ചു. നോര്‍ത്ത് സെക്ഷന്‍ പരിധിയിലുള്ള പത്ത് കൗണ്‍സിലര്‍മാരാണ് സമരത്തിനെത്തിയത്. 25,000 ഉപഭോക്താക്കള്‍ ഉണ്ടെങ്കില്‍ സെക്ഷന്‍ വിഭജിക്കാമെന്നിരിക്കെ 28,000 ഉപഭോക്താക്കള്‍ ഉള്ള നോര്‍ത്ത് സെക്ഷന്‍ വിഭജിക്കണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം.
നിരന്തരമായി വൈദ്യുതി തടസം നേരിടുന്നത് പരിഹരിക്കാന്‍ നടപടിയെടുക്കാത്തത് ജനങ്ങ ള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുന്നു. ആര്‍ഒ പ്ലാന്റുകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ വൈദ്യുതി തകരാര്‍ കുടിവെ ള്ളം ലഭ്യമാക്കുന്നതിനും തടസ്സമാകുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ അടുത്തടുത്ത ദിവസങ്ങളില്‍ അറ്റകുറ്റപ്പണിയ്‌ക്കെന്ന നിലയില്‍ വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ ജനങ്ങളില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇത് കെഎസ്ഇബിയിലെ ജീവനക്കാരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. സ്റ്റാഫ് പാറ്റേണ്‍ കുറവായതിനാല്‍ തകരാറുള്ള സ്ഥലങ്ങളില്‍ ജീവനക്കാര്‍ക്ക് ഓടിയെത്താനും കഴിയുന്നില്ല. അതിനാല്‍ സെക്ഷന്‍ രണ്ടായി വിഭജിക്കണമെന്നാണ് ആവശ്യം. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായുള്ള ചര്‍ച്ചയില്‍ ഉടന്‍ തന്നെ നടപടിയെടുക്കാമെന്നറിയിച്ചതിനാല്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കൗണ്‍സിലര്‍മാരായ രാജു താന്നിക്കല്‍, എ എ റസാക്ക്, ബി മെഹബൂബ്, അഡ്വ. മനോജ്കുമാര്‍, കെ എ സാബു, എം കെ നിസാര്‍, ആര്‍ ആര്‍ ജോഷിരാജ്, ബേബി ലൂയീസ്, പ്രദീപ്കുമാര്‍, ഐ ലത എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it