സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സമരത്തില്‍

മുംബൈ: ഡെപ്യൂട്ടി സെക്രട്ടറിയെ കൈയേറ്റം ചെയ്ത സ്വതന്ത്ര എംഎല്‍എക്കെതിരേ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്് ജീവനക്കാര്‍ സമരത്തില്‍.  പൊതുഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ബി ആര്‍ ഗോവിന്ദിനെയാണ് ബച്ചലാപുര്‍ എംഎല്‍എ ബച്ചു കഡു കൈയേറ്റം ചെയ്തത്. കഡുവിനെതിരേ നടപടി ആവശ്യപ്പെട്ട് ജീവനക്കാര്‍ ആരംഭിച്ച സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. തന്റെ ഗുമസ്തന്‍ അശോക് ജാദവിന് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസസൗകര്യം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡെപ്യൂട്ടി സെക്രട്ടറിയെ സമീപിച്ചത്. ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രോഷാകുലനായ എംഎല്‍എ ഡെപ്യൂട്ടി സെക്രട്ടറിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും റവന്യൂ മന്ത്രി ഏക്‌നാഥ് കസ്‌സെ പറഞ്ഞു. 2009ല്‍ കഡു ഒരു സെക്രട്ടേറിയറ്റ് ക്ലാര്‍ക്കിനെ മര്‍ദ്ദിച്ചിരുന്നു.
Next Story

RELATED STORIES

Share it