സെക്രട്ടറി സ്ഥാനം രാജിവയ്ക്കില്ല: ആശാകുമാരി

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് സെക്രട്ടറിസ്ഥാനം രാജിവയ്ക്കില്ലെന്ന് ആശാകുമാരി. ഭൂമിയിടപാടുകേസില്‍ ഒരുവര്‍ഷം തടവുശിക്ഷയനുഭവിക്കവേ ജാമ്യത്തിലിറങ്ങിയ ആശാകുമാരിയെ പഞ്ചാബിലെ കോണ്‍ഗ്രസ് സെക്രട്ടറിയായി നിയമിച്ചതിനെതിരേ ബിജെപി, എഎപി, ശിരോമണി അകാലിദള്‍ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ പുര്‍ണപിന്തുണ തനിക്കുണ്ടെന്നും സെക്രട്ടറിസ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും ആശാകുമാരി പ്രതികരിച്ചു. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയില്‍ നിന്നുള്ള എംഎല്‍എയായ ആശാകുമാരിയെ ഈവര്‍ഷം ഫെബ്രുവരിയില്‍ ചംബ കോടതിയാണ് ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത്. ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മരുമകള്‍ കൂടിയായ ആശാകുമാരിയെ ഞായറാഴ്ചയായിരുന്നു പഞ്ചാബ് കോണ്‍ഗ്രസ് സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ തല്‍സ്ഥാനത്ത് നിയമിച്ചിരുന്നു.
Next Story

RELATED STORIES

Share it