സെക്യൂരിറ്റി നിയമന തട്ടിപ്പ്; അസി. രജിസ്ട്രാറേയും ഫിനാന്‍സ് രജിസ്ട്രാറേയും സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: സെക്യൂരിറ്റി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കേന്ദ്ര സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ എസ് ഗോപിനാഥിനെയും അസി. രജിസ്റ്റാര്‍ (ഫിനാന്‍സ്) രാജീവിനെയും കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബൈജു സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര സര്‍വകലാശാലയിലെ സെക്യൂരിറ്റി നിയമനത്തിലും മറ്റ് വിവിധതരം സംശയാസ്പദമായ നടപടികളെയും തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സെക്യൂരിറ്റി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും കേന്ദ്ര സര്‍വകലാശാല ഇന്റേണല്‍ വിജിലന്‍സ് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
സെക്യൂരിറ്റി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍വകലാശാലയില്‍ 49.5 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 2009 മുതല്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി ജോലിക്കെത്തിയ ഇദ്ദേഹം പിന്നീട് ഡെപ്യൂട്ടി രജിസ്ട്രാറും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജുമായി. 53 ശതമാനം മാത്രം മാര്‍ക്കുള്ള ഇദ്ദേഹം തനിക്ക് 55 ശതമാനം മാര്‍ക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അന്നത്തെ വിസിയെ സ്വാധീനിച്ച് ജോലിയില്‍ തുടരുകയായിരുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന നിരവധി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

സെക്യൂരിറ്റി നിയമനവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ പ്രതിയാണ്.
മുന്‍ രജിസ്ട്രാര്‍മാരായിരുന്ന അബ്ദുല്‍റഷീദ്, എ സമ്പത്ത്കുമാര്‍ എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ചരട് വലിച്ചതും ഇദ്ദേഹമായിരുന്നു. കാസര്‍കോട് മാതാ സെക്യൂരിറ്റി ഏജന്‍സിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് യൂനിവേഴ്‌സിറ്റിയിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്‍കി 90 ലക്ഷം രൂപയോളം ബാധ്യത വരുത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it