Azhchavattam

സൃഷ്ടി സ്ഥിതി സംഹാരം











നീണ്ടകാലം വിദേശത്തു ജോലി ചെയ്ത റഹിം (പേര് സാങ്കല്‍പികം) ഒന്നരവര്‍ഷം മുമ്പാണ് തന്നെ ബാധിച്ചത് ലിവര്‍ കാന്‍സറാണെന്നു ഡോക്ടറുടെ വാക്കുകളില്‍ നിന്ന് തിരിച്ചറിഞ്ഞത്.
അന്നു മുതല്‍ ചികില്‍സകള്‍ തേടിയുള്ള ഓട്ടമായിരുന്നു.









സാവന്‍/ഡോ. മനോജ് കുമാര്‍ അരീക്കാട്ട്



നിലമ്പൂരിനടുത്തുള്ള മലയോരമേഖലയില്‍ നിന്ന് വന്നതായിരുന്നു അയാള്‍. ബന്ധുക്കള്‍ താങ്ങിയെടുത്തു കൊണ്ടുവരുകയായിരുന്നു. നിവര്‍ന്നുനില്‍ക്കാന്‍ പോലുമാവാതെ മറ്റുള്ളവരുടെ കൈയില്‍ കിടന്ന് എന്റെ പരിശോധനാമുറിയിലേക്ക് എത്തേണ്ടിവന്നതിലെ ദൈന്യത മാത്രം മതിയായിരുന്നു ആ 52 വയസ്സുകാരനെ രോഗം എത്രയധികം ബാധിച്ചുവെന്ന് തിരിച്ചറിയാന്‍.

നീണ്ടകാലം വിദേശത്തു ജോലി ചെയ്ത റഹിം (പേര് സാങ്കല്‍പികം) ഒന്നരവര്‍ഷം മുമ്പാണ് തന്നെ ബാധിച്ചത് ലിവര്‍ കാന്‍സറാണെന്നു ഡോക്ടറുടെ വാക്കുകളില്‍ നിന്ന് തിരിച്ചറിഞ്ഞത്.
അന്നു മുതല്‍ ചികില്‍സകള്‍ തേടിയുള്ള ഓട്ടമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ലിവര്‍ കാന്‍സര്‍ തിരിച്ചറിഞ്ഞതോടെ പലയിടങ്ങളില്‍ നിന്നും അലോപ്പതി ചികില്‍സ മാറിമാറി പരീക്ഷിച്ചു. കടുത്ത വയറുവേദനയ്ക്ക് ശമനം തേടി എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെത്തി. ലിവര്‍ കാന്‍സറിനുള്ള 'ടെയ്‌സ്' തെറാപ്പി തീരുമാനിക്കപ്പെട്ടു. കിഡ്‌നിക്കും രോഗമുള്ളതിനാല്‍ ആ ചികില്‍സ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഒടുവില്‍ റഹീമിന് റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചുള്ള ചികില്‍സ തീരുമാനിച്ചു. പക്ഷേ ഇതു ചെയ്യുന്നതിനിടെ ചെസ്റ്റ് ഇന്‍ഫെക്ഷന്‍ വന്നു. ഈ ചികില്‍സയും ഉപേക്ഷിച്ചു. അതേസമയം, വയറുവേദന സഹിക്കാനാവാത്തവിധം രൂക്ഷമായി. ലിവര്‍ മാറ്റിവയ്ക്കലാണ് ഇനിയുള്ള ഏക പോംവഴി... അതിന് കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയില്‍ പോവാന്‍ എറണാകുളത്തെ ഡോക്ടര്‍മാര്‍ അവസാന നിര്‍ദേശം നല്‍കി.
50 ലക്ഷത്തോളമാണ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനുള്ള ചെലവ്.

പ്രവാസിയായിരുന്നെങ്കിലും വലിയ ധനാഢ്യനൊന്നുമല്ല റഹിം. വീട് വിറ്റും അദ്ദേഹത്തെ ചികില്‍സിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. വീട് വിറ്റ് അഞ്ചുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി അതുമായി കോഴിക്കോട്ടെ ആശുപത്രിയിലെത്തി. അവിടുത്തെ പരിശോധനയില്‍ ലിവറില്‍ എല്ലായിടത്തും കാന്‍സര്‍ പടര്‍ന്നുവെന്ന് കണ്ടെത്തി. അതോടെ ലിവര്‍ മാറ്റിവയ്ക്കലിനുള്ള ശസ്ത്രക്രിയയും ഉപേക്ഷിച്ചു.
ഈ അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ റഹിമുമായി പെരിന്തല്‍മണ്ണയിലെ എന്റെ താമസസ്ഥലത്തെത്തിയത്. അന്നോളമുള്ള എല്ലാ ചികില്‍സാരേഖകളും അവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ കാന്‍സറിനുള്ള ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റായ അല്‍ഫ പീറ്റോ പ്രോട്ടീനില്‍ കാന്‍സര്‍ മാര്‍ക്കര്‍ 180 ആയാണ് കാണപ്പെട്ടത്. ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്നു മെഡിക്കല്‍ റിപോര്‍ട്ടുകള്‍ എന്നോടു പറയാതെ പറയുന്നുണ്ടായിരുന്നു. ലിവറില്‍ നേരിട്ടു തന്നെ കാന്‍സര്‍ ബാധിച്ച പ്രൈമറി കാന്‍സറായിരുന്നു അദ്ദേഹത്തിന്റേത്.

സമയം ഏറെ വൈകിയിരുന്നു. രോഗിയാവട്ടെ തീരെ അവശനും, കടുത്ത വേദന അനുഭവിക്കുന്നയാളും.അര്‍ബുദം എന്ന പേരിലുള്ള രോഗത്തെ ചികില്‍സിക്കേണ്ടവിധം ആയുര്‍വേദത്തില്‍ പറയുന്നില്ല. അര്‍ബുദ ചികില്‍സ ആയുര്‍വേദത്തിലില്ല എന്നല്ല ഇതിന്റെ അര്‍ഥം. എല്ലാ രോഗങ്ങള്‍ക്കും ഭാവിയില്‍ വന്നേക്കാവുന്ന രോഗങ്ങള്‍ക്കുമുള്ള ചികില്‍സ നേരിട്ടല്ല ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്നത്. കൃത്യമായി ഒരു രോഗത്തെ കുറിച്ചു പറയുന്നില്ലെങ്കിലും ഓരോ രോഗത്തിന്റെയും ലക്ഷണങ്ങള്‍, ശരീരത്തില്‍ അതുണ്ടാക്കുന്ന വ്യത്യാസങ്ങള്‍, അതിനുള്ള പരിഹാരങ്ങള്‍ എന്നിവയെല്ലാം ആയുര്‍വേദത്തില്‍ വളരെ വ്യക്തമാണ്. ഈ ലക്ഷണങ്ങള്‍ പല രോഗങ്ങള്‍ക്കും ഉണ്ടായേക്കും. പല രോഗങ്ങള്‍ക്കുള്ള ചികില്‍സയിലൂടെയാണ് കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ മാറ്റുന്നത്. കാന്‍സറിന് ചിലപ്പോള്‍ ജ്വരത്തിനുള്ള ചികില്‍സ നല്‍കേണ്ടിവരും, ചിലപ്പോള്‍ നീര്‍ക്കെട്ടിനുള്ള (ശോഭ) മരുന്നുകള്‍, മറ്റു ചിലപ്പോള്‍ മഹോദരത്തിന്. രോഗിക്ക് നല്‍കുന്ന ചികില്‍സയില്‍ വാതരോഗത്തിനുള്ള തത്ത്വങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിയും വന്നേക്കാം.
ആയുര്‍വേദ വിധിപ്രകാരം എല്ലാ രോഗത്തിനും ഒരേ ചികില്‍സയല്ല നല്‍കേണ്ടത്. രോഗികള്‍ക്കനുസരിച്ചാണ് ചികില്‍സ നിശ്ചയിക്കുക. ഒരേ രോഗമുള്ള പല രോഗികള്‍ക്കു നല്‍കുന്ന മരുന്നുകളും വ്യത്യാസപ്പെട്ടേക്കാം. ഏതു രോഗത്തിനും കാരണം വാത, പിത്ത, കഫങ്ങളിലുള്ള വ്യതിയാനം മാത്രമാണ് എന്നതാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്ത്വം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയുര്‍വേദാചാര്യന്‍മാര്‍ കുറിച്ചിട്ട ഈ കാര്യം ആധുനികശാസ്ത്രം ന്യൂക്ലിയര്‍ മെഡിസിന്‍ സംബന്ധമായ പഠനത്തിലൂടെ ഈയടുത്താണ് കണ്ടെത്തിയത്.
സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു ഭാവങ്ങള്‍ മാത്രമേ ലോകത്തുള്ളൂ. ഇത് തന്നെയാണ് പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യനിലുമുള്ളത്. ഇവ ഊര്‍ജതത്ത്വങ്ങളാണ്. ഒരാള്‍ക്ക് വായുകോപമുണ്ടെങ്കില്‍ അത് ഒരു ലാബിലും കണ്ടെത്താനോ സ്‌കാനിങിലൂടെ അതിന്റെ തോത് അളക്കാനോ സാധിക്കില്ല. ഊര്‍ജതത്ത്വങ്ങളിലെ വ്യതിയാനമാണ് രോഗങ്ങളുണ്ടാവാനുള്ള കാരണം. അമിതമായി പെരുകുന്ന കോശങ്ങളെ നിയന്ത്രിക്കുന്ന ഇനത്തില്‍പ്പെട്ട കോശങ്ങളുടെ കുറവ് കാന്‍സറിനു കാരണമാവാറുണ്ട്. കോശങ്ങളുടെ വാര്‍ധക്യം കാന്‍സറിന്റെ മറ്റൊരു കാരണമാണ്.

നാശം എന്നത് സംഹാരാത്മകമാണ്. ഇത് വാര്‍ധക്യത്തില്‍ സംഭവിക്കുന്നതാണ്. സൃഷ്ടി, സ്ഥിതി, സംഹാരം എന്നത് അടിസ്ഥാനമാക്കി എല്ലാ രോഗങ്ങളെയും കാണാന്‍ കഴിയും. ആയുര്‍ വേദ ആചാര്യന്‍മാര്‍ നൂറ്റാണ്ടുകള്‍ മുമ്പ് കണ്ടെത്തിയ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെയല്ലാതെ വേറെ ഒരു ഘടകവും ആര്‍ക്കും കണ്ടെത്താനായിട്ടില്ല. പഞ്ചഭൂതം എന്ന ഘടകങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു ഘടകത്തെ പോലും ലോകം പുതുതായി കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ ഏഴു ധാതുക്കളെക്കുറിച്ച് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയുര്‍വേദ ആചാര്യന്‍മാര്‍ പറഞ്ഞതാണ്. ആധുനികശാസ്ത്രം ഇത്രയേറെ വളര്‍ന്നിട്ടും ഇതു തിരുത്തി എട്ടാമത് ഒരു ധാതുവിന്റെ കൂടി സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എല്ലാ കാലത്തേക്കുമുള്ള ആത്യന്തികമായ സത്യമാണ് ആയുര്‍വേദം. മനുഷ്യപ്രകൃതിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് രോഗകാരണങ്ങള്‍.
റഹിമിന്റെ രോഗം എന്തെന്നു രോഗലക്ഷണങ്ങളിലൂടെ കൃത്യമായി മനസ്സിലാക്കിയ ശേഷം അത് കുറയ്ക്കാനുള്ള മരുന്നുകളാണ് ആദ്യം നല്‍കിയത്. രണ്ടാഴ്ച കൊണ്ട് വയറുവേദന, ഛര്‍ദ്ദി, ഉറക്കമില്ലായ്മ, ശരീരത്തിന്റെ ബലക്കുറവ്, ഇടവിട്ടുള്ള ചെറിയ പനി എന്നിവ കുറച്ചു. ലിവര്‍ കാന്‍സര്‍ ബാധിച്ച പല രോഗികളിലും രോഗാവസ്ഥ വ്യത്യസ്തമായിരിക്കും. ശരീരത്തിലെ വാത, പിത്ത, കഫ അനുപാതം പല വിധത്തിലാവും. അതിനാല്‍ ഒരേ ചികില്‍സ തന്നെ എല്ലാവര്‍ക്കും പറ്റില്ല. രോഗാവസ്ഥ വച്ച് രോഗിയെ കൃത്യമായി പഠിക്കണം, ഇതാണ് പ്രധാനം. ഇതിനെ അടിസ്ഥാനമാക്കി ആയുര്‍വേദത്തിലെ വ്യത്യസ്ത ചികില്‍സാരീതികളും മരുന്നുകളും സംയോജിപ്പിച്ച് ഓരോ രോഗിക്കുമുള്ള ചികില്‍സാക്രമം നിശ്ചയിക്കണം. ഇതിന് അറിവും അനുഭവങ്ങളും പിഴയ്ക്കാത്ത നിരീക്ഷണപാടവവും വേണം. രോഗിയുടെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നുള്ള സമീപനങ്ങളും വളരെ പ്രധാനമാണ്. അവര്‍ക്ക് ചികില്‍സയിലുള്ള വിശ്വാസം, കടുത്ത പഥ്യം തെറ്റാതെ കൊണ്ടുപോവല്‍, മരുന്ന് നല്‍കുന്നതിലെ
ശ്രദ്ധ എന്നിവ പ്രധാനമാണ്.

രോഗിയും കുടുംബവും ഡോക്ടറുമുള്‍പ്പെടെ എല്ലാവരുടെയും സമര്‍പ്പണമാണ് രോഗം മാറാന്‍ വേണ്ടത്. രോഗം മാറുക എന്നത് രോഗത്തോടു യുദ്ധം ചെയ്ത് വിജയിക്കുന്നതു പോലെയാണ്. ഇത് ആ രീതിയില്‍ തന്നെ എടുക്കണം.
ശാരീരിക വൈഷമ്യങ്ങള്‍ രണ്ടാഴ്ച കൊണ്ട് കുറഞ്ഞതോടെ റഹിമിന് കുറേയൊക്കെ ആശ്വാസമായി. കിടത്തി ചികില്‍സയ്ക്കു സൗകര്യമില്ലാത്തതിനാല്‍ ആഴ്ചതോറും അദ്ദേഹത്തിന് പെരിന്തല്‍മണ്ണയില്‍ വന്നു പോവേണ്ടിയിരുന്നു. വയറുവേദന, ഛര്‍ദ്ദി, ഉറക്കമില്ലായ്മ തുടങ്ങിയവ ഭേദപ്പെട്ടതോടെ ലിവറിലും മാറ്റം വന്നു. ആയുര്‍വേദം ശാരീരിക പ്രതിരോധശക്തിയെ വീണ്ടെടുത്ത് ആ ശക്തി ഉപയോഗപ്പെടുത്തി രോഗത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കാന്‍സര്‍ ചികില്‍സയിലും മറ്റേത് ചികില്‍സയിലും ഇതു തന്നെയാണ് ചെയ്യുന്നത്. അല്ലാതെ രോഗത്തെ അടിച്ചമര്‍ത്തുക എന്നതല്ല. മനുഷ്യരിലുള്ള പ്രകൃതിദത്തമായ രോഗപ്രതിരോധശക്തി വീണ്ടെടുക്കലാണ് ആയുര്‍വേദ ചികില്‍സയുടെ ലക്ഷ്യം. ഓജസ്സാണ് ശരീരത്തിന്റെ ശരിയായ ശക്തി, ഇതാണ് രോഗങ്ങളെ പ്രതിരോധിക്കുന്നത്. ഓജസ്സ് ശക്തിപ്പെടുത്താനുള്ള മരുന്നുകള്‍ നല്‍കും.
റഹിമിന് മൂന്നു മാസത്തെ ചികില്‍സയ്ക്കു ശേഷം ചെയ്ത ആല്‍ഫ ഫീറ്റോ പ്രോട്ടീന്‍ ടെസ്റ്റില്‍ കാന്‍സര്‍ മാര്‍ക്കര്‍ വളരെയേറെ കുറഞ്ഞതായി കാണപ്പെട്ടു. രോഗം ബാധിച്ച് എന്നെ കാണാന്‍ റഹിം എത്തിയപ്പോള്‍ എടുത്ത ടെസ്റ്റുകളെല്ലാം ചികില്‍സ തുടങ്ങി ആറുമാസത്തിനു ശേഷം വീണ്ടും ചെയ്തു. എല്ലാം നോര്‍മലായിരുന്നു. ആല്‍ഫ ഫിറ്റോ പ്രോട്ടീന്‍ ടെസ്റ്റ് മൂന്നു പ്രാവശ്യമാണ് ചെയ്തത്. മൂന്നിലും നോര്‍മല്‍. ഇപ്പോ ള്‍ റഹിം തീര്‍ത്തും രോഗത്തില്‍ നിന്നു മുക്തി നേടിയിരിക്കുന്നു. ലിവറിലെ കാന്‍സര്‍ അടയാളങ്ങളെല്ലാം അപ്രത്യക്ഷമായി. ലിവര്‍ മുറിച്ചുമാറ്റാതെ, കടുത്ത മരുന്നുകളും റേഡിയേഷനുമില്ലാതെ തന്നെ റഹിം പൂര്‍ണ ആരോഗ്യവാനായി മാറി.
എട്ടുമാസമാണ് റഹിമിനെ ഞാന്‍ ചികില്‍സിച്ചത്. ഇപ്പോള്‍ അദ്ദേഹം ജോലികളെല്ലാം ചെയ്യുന്നുണ്ട്. ഇടയ്‌ക്കൊക്കെ എന്നെ കാണാനെത്തും. ദിവസങ്ങള്‍ക്കു മുമ്പും അദ്ദേഹം വീട്ടില്‍ വന്നിരുന്നു. ജര്‍മനിയിലെ ആയുര്‍വേദ ഗവേഷണ സ്ഥാപനമായ യൂറോപ്യന്‍ അക്കാദമി ഓഫ് ആയുര്‍വേദ അധികൃതര്‍ റഹിമിന്റെ ചികില്‍സ സംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കാന്‍ എന്നെ ജര്‍മനിയിലേക്കു ക്ഷണിച്ചിരുന്നു. അവിടെ അവതരിപ്പിച്ച എന്റെ കണ്ടെത്തലുകളും ചികില്‍സാരീതികളും അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത് ലോകതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
ഇപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചവര്‍, ലിവറിന് കാന്‍സര്‍ ബാധയുള്ളവര്‍, ശ്വാസകോശ അര്‍ബുദബാധിതര്‍ എന്നിവര്‍ എന്റെ ചികില്‍സയിലുണ്ട്. ഒമ്പതു പ്രാവശ്യം ഗര്‍ഭം അലസിയ സ്ത്രീയും എന്റെ രോഗിയാണ്. അവര്‍ ഇപ്പോള്‍ പ്രസവത്തിനുള്ള നാളുകളെണ്ണി വളരെ ആഹ്ലാദത്തോടെയാണ് കഴിയുന്നത്. ആയുര്‍വേദം ഒരിക്കലും പിഴക്കാത്ത ശാസ്ത്രമാണ്. അതിന്റെ ചികില്‍സാവിധികള്‍ വേണ്ടവിധത്തില്‍ സംയോജിപ്പിച്ച് ചികില്‍സിക്കുകയാണെങ്കില്‍ ഒട്ടേറെ രോഗികള്‍ക്കും കുടുംബത്തിനും ആശ്വാസം നല്‍കാന്‍ കഴിയും. സര്‍ക്കാരിന്റെ അനുമതിയോടെ ബ്രെയിന്‍ ട്യൂമറിനുള്ള ആയുര്‍വേദ ചികില്‍സ സംബന്ധിച്ച് ഞാന്‍ ഗവേഷണം നടത്തുന്നുണ്ട്.
പുലാമന്തോള്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. മനോജ് കുമാര്‍ ആയുര്‍വേദ കാന്‍സര്‍ ചികില്‍സാ ഗവേഷകന്‍ കൂടിയാണ്

Next Story

RELATED STORIES

Share it