malappuram local

സൂര്യാഘാതം: ജാഗ്രത പാലിക്കണം

മലപ്പുറം: അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നതിനെതുടര്‍ന്ന് സൂര്യതാപമേറ്റുള്ള പൊള്ളലും ആരോഗ്യപ്രശ്‌നങ്ങളും റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരതാപം പുറംതള്ളുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ശരീരത്തിന്റെ ചില നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം. ക്രമാതീതമായി ഉയര്‍ന്ന ശരീരതാപം, വരണ്ടതും ചുവന്ന് ചൂടായതുമായ ശരീരം, നേര്‍ത്ത നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍. സൂര്യാഘാതം മാരകമായതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണം.
സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണു സൂര്യതാപം, അഥവാ താപശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നു ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ചൂടുള്ള കാലവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലിചെയ്യുന്നവരിലും പ്രായധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണു സൂര്യതാപം കൂടുതലായി കാണുന്നത്.
Next Story

RELATED STORIES

Share it