Flash News

സൂര്യനെല്ലി; പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണോ പോയതെന്ന് സംശയിക്കുന്നുവെന്ന് സുപ്രിംകോടതി

സൂര്യനെല്ലി;  പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണോ പോയതെന്ന് സംശയിക്കുന്നുവെന്ന് സുപ്രിംകോടതി
X
supreme-court
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി  സ്വന്തം ഇഷ്ടപ്രകാരമാണോ പോയതെന്ന് സംശയിക്കുന്നതായി സുപ്രിംകോടതി.24 ഓളം പ്രതികളുടെ ജാമ്യം പരിഗണിക്കുകയായിരുന്നു കോടതി.പെണ്‍കുട്ടിയ്ക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നുവെന്നാണ് തെളിവുകളില്‍ നിന്ന് വ്യക്തമായത്.

പ്രതികള്‍ കുട്ടിയെയും കൊണ്ട് ഓട്ടോറിക്ഷയിലും കെഎസ്ആര്‍ടിസി ബസ്സിലുമൊക്കെയാണ് സഞ്ചരിച്ചത്. ഈ അവസരത്തില്‍ രക്ഷപ്പെടാമായിരുന്നു. അല്ലെങ്കില്‍ സഹയാത്രികരോട് പരാതി പറയാമായിരുന്നു.സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി പോയതെന്ന് സംശയിക്കുന്നുവെന്ന് സുപ്രിംകോടതി ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.അതേസമയം കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കില്ലെന്നും കോടതി പറഞ്ഞു. ജാമ്യാപേക്ഷ അടുത്ത മാര്‍ച്ചില്‍ കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it