kannur local

സൂര്യതാപം: മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്

കണ്ണൂര്‍: ജില്ലയില്‍ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഇന്‍ചാര്‍ജ് ഡോ. എ ടി മനോജ് അറിയിച്ചു.

ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2 മുതല്‍ 4 വരെ ഗ്ലാസ് വെള്ളം കുടിക്കണം.——ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കണം.
വെയിലത്ത് പണി ചെയ്യേണ്ടി വരുന്നവര്‍ ഉച്ചയ്ക്കു 12 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയമെങ്കിലും വിശ്രമിക്കണം. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
കുട, തൊപ്പി, സണ്‍ഗ്ലാസ് ഉപയോഗിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.
പ്രായാധിക്യമുള്ളവരുടെയും (65 വയസിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (4 വയസ്സിന് താഴെ) മറ്റ് രോഗങ്ങള്‍ക്ക് ചികില്‍സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വെയിലേല്‍ക്കുമ്പോള്‍ ത്വക്കിലോ ശരീരത്തിലോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വെയിലത്ത് നിന്ന് മാറി നില്‍ക്കണം.
തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക, ധാരാളം വെള്ളം കുടിക്കുക. പൊള്ളലേറ്റാല്‍ കുമിളകള്‍ പൊട്ടിക്കരുത്.
കഴിയുന്നതും വേഗം ഡോക്ടറെ കണ്ട് ചികിത്സയെടുക്കണമെന്നും ഡിഎംഒ നിര്‍ദ്ദേശിക്കുന്നു.
Next Story

RELATED STORIES

Share it