kozhikode local

സൂര്യതാപം; പക്ഷികളും ചത്തുവീഴുന്നു

കോഴിക്കോട്: മനുഷ്യരുടെ മരണത്തിനിടയാക്കുന്ന സൂര്യതാപമേറ്റ് പക്ഷികളും ചത്തുവീഴുന്നു. ഇന്നലെ നട്ടുച്ചയോടെയാണ് ചുട്ടുപൊള്ളുന്ന വെയിലില്‍ കുഴഞ്ഞുവീണ് 'പച്ചപ്രാവ്' എന്ന അപൂര്‍വ ഇനം പ്രാവ് സഭാസ്‌കൂള്‍ റോഡിലെ കെട്ടിടത്തിനു മുമ്പില്‍ ചത്തത്. ഒറ്റയ്ക്കും കൂട്ടമായും ദേശാടനത്തിനിറങ്ങാറുള്ള പച്ചപ്രാവ് എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന 'ഗ്രേ ഫ്രോണ്ടഡ് ഗ്രീപീജിയന്‍' വിഭാഗത്തിലുള്ളതാണ് ഇത്. പശ്ചിമഘട്ടത്തില്‍ രാപാര്‍ക്കുന്ന ഈ പ്രാവ് അവിടെയും ജീവിതം ദുസ്സഹമായപ്പോള്‍ നഗരത്തിലേക്കു ചേക്കേറിയതാവാമെന്നു കരുതുന്നു. പച്ചനിറത്തോടൊപ്പം ഒരു വലിയ പട്ടപോലെ ബ്രൗണ്‍ നിറവും അടിവശത്ത് മഞ്ഞ നിറവുമുണ്ട്. കാണാന്‍ അഴകുള്ള പ്രാവിന്റെ ജഡം നാട്ടുകാരാണു കണ്ടെത്തിയത്.
Next Story

RELATED STORIES

Share it