Idukki local

സൂര്യകാന്തിക്കവലക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനി

ഉപ്പുതറ: സൂര്യകാന്തിക്കവല നിവാസികള്‍ക്ക്. വര്‍ഷത്തില്‍ ആറുമാസവും കുടിവെള്ളം കിട്ടാക്കനി. കിലോമീറ്റളറുകള്‍ ദൂരത്ത് നിന്ന് തലച്ചുമടായി വേണം കുടിവെള്ളം സംഭരിക്കാന്‍. ഉപ്പുതറയില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്താണ് സൂര്യകാന്തിക്കവല. ഇവിടെ 400 കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.
ഡിസംബര്‍ മാസമാകുമ്പോഴേക്കും ഈ മലമുകളിലെ കുടിവെള്ള സ്രോതസുകളെല്ലാം കരിഞ്ഞുണങ്ങും. പിന്നീട് തൊണ്ട നനയ്ക്കാന്‍ പോലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണിവിടെ. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണിവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും. പ്രായം ചെന്നവരും കുട്ടികളുമെല്ലാം കുടിവെള്ളം കിട്ടാക്കനിയായതോടെ ഏറെ ദുരിതത്തിലായി.
നിത്യവൃത്തിക്ക് പണമില്ലാത്ത അവസ്ഥയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് നിത്യവും കുടിവെള്ളം എങ്ങനെ വിലയ്ക്ക് വാങ്ങും. പിന്നെ മൂന്ന് കിലോമീറ്റര്‍ ദൂരത്തുള്ള കുഴിയിലെ ഓലിയില്‍ നിന്നാണ് കുടിവെള്ളം തലച്ചുമടായി കോരി കൊണ്ടു വരുന്നത്. പുലര്‍ച്ചെ എത്തിയാല്‍ മാത്രമേ ഓലിയില്‍ നിന്നും കുടിവെള്ളം ലഭിക്കൂ. രാവിലെ 8 മണിയാകുമ്പോഴേക്കും ഓലിയിലെ വെള്ളം വറ്റും. പിന്നെ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭിക്കണമെങ്കില്‍ 6 കിലോമീറ്റര്‍ ദൂരത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിലെത്തണം. ഉപ്പുതറയില്‍ കുടിവെള്ളത്തിനായി ഇത്രയധികം ദുരിതം പേറുന്ന മറ്റൊരിടമില്ല.
Next Story

RELATED STORIES

Share it