kozhikode local

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ബിജെപിയുടെ ചട്ടുകമാവരുത്: കെഎന്‍എം

കോഴിക്കോട്: സൂഫിസത്തിന്റെ മേല്‍വിലാസത്തില്‍ ബിജെപിയുമായി കൂട്ടുകൂടി കേരളത്തില്‍ താമര വിരിയിപ്പിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് ഗൂഢപദ്ധതിക്ക് ചട്ടുകമായി വര്‍ത്തിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മോദി സര്‍ക്കാറിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിറസാന്നിദ്ധ്യം ഏറെ ദുരൂഹമാണ്.
സംഘ്പരിവാറിന്റെ ലക്ഷ്യസാധ്യത്തിനായി മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കാന്‍ സൂഫിസത്തെ മറയാക്കുകയാണ്. മുസ്‌ലിം സംഘടനകള്‍ക്ക് നേരെ ഭീകരബന്ധം ആരോപിക്കുക വഴി സൂഫി സമ്മേളനം സംഘ്പരിവാറിന്റെ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്. ആരാധനാ കര്‍മ്മങ്ങളേക്കാളുപരി കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് ദൈവസാമീപ്യം നേടാനാവുകയെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്നുമുള്ള സൂഫീ സമ്മേളനത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ നിലപാട് വ്യക്തമാക്കണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു.കെഎന്‍എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ഇ കെ അഹ്മദ്കുട്ടി, പ്രൊഫ.എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്, കെ അബൂബക്കര്‍ മൗലവി, ഡോ.പി മുസ്തഫ ഫാറൂഖി, സി മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it