Flash News

സൂഫിസം ഹൃദയ ശുദ്ധീകരണ പ്രസ്ഥാനമാണെന്ന് കാന്തപുരം

സൂഫിസം ഹൃദയ ശുദ്ധീകരണ പ്രസ്ഥാനമാണെന്ന് കാന്തപുരം
X
kanthapuram

ന്യൂഡല്‍ഹി: സൂഫിസം ഹൃദയ ശുദ്ധീകരണ പ്രസ്ഥാനം മാത്രമാണെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍.
സൂഫിസം പ്രത്യേക മതമോ, പദ്ധതിയോ ആചാരമോ അല്ല. മതത്തിന്റെ യഥാര്‍ഥ വഴികളിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളായിരുന്നു ത്വരീഖത്തുകള്‍. ഇതുവഴിയാണ് ജനങ്ങള്‍ മതത്തിന്റെ ആത്മീയ സത്ത മനസ്സിലാക്കിയിരുന്നതെന്നും ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍  അബൂബക്കര്‍ മുസ്്‌ലിയാര്‍ പറഞ്ഞു.
ഇസ്‌ലാമിന്റെ പ്രചാരണത്തിലും വളര്‍ച്ചയിലും പ്രവാചകന്റെയും പിന്മുറക്കാനായ മഹാന്മാരുടെയ അമാനുഷികതകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. ഇസ്‌ലാം ഒരിക്കലും വിദ്വേഷത്തെയോ, വൈരാഗ്യത്തെയോ, എതിര്‍പ്പിനെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പകരം പരസ്പര സഹവര്‍ത്തിത്വത്തിനും സഹായത്തിനും വിശുദ്ധ ഖുര്‍നിലൂടെ ആഹ്വാനം ചെയ്ത മതമാണ് ഇസ്‌ലാം.
സൂഫി മാര്‍ഗം സഹിഷ്ണുതയിലൂടെയും മാനവികതിലൂടെയും ലോകത്ത് സമാദാനമുണ്ടാക്കാനാണ് ശ്രമിച്ചത്. ഭീകരതക്കും, തീവ്രവാദത്തിനും ലോകത്തെ നാശത്തിലേക്ക് നയിക്കാനും, മനുഷ്യ ബന്ധങ്ങള്‍ ശിഥിലമാക്കാനും മാത്രമേ കഴിയൂ. അധ്യാത്മിക ചിന്തകള്‍ മനുഷ്യ മനസ്സുകളില്‍ രൂഢമൂലമാക്കാതെ വേഷവിധാനങ്ങല്‍കൊണ്ട് മാത്രം സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. [related]
Next Story

RELATED STORIES

Share it