kasaragod local

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; ഒരു പത്രിക തള്ളി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തി.
ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളുടെ കേന്ദ്ര നിരീക്ഷകനായ മുഹമ്മദ് ഷഫ്കത്ത് കമാലിന്റെ സാന്നിധ്യത്തില്‍ അതാത് വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. കാസര്‍കോട് മണ്ഡലത്തില്‍ കെ മനോഹരന്റെ (സ്വതന്ത്രന്‍) പത്രിക തള്ളി. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ ചെലവ് കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹാജരാക്കാത്തതിനാല്‍ അയോഗ്യനാക്കിയതിനാലാണ് പത്രിക തള്ളിയത്.
മഞ്ചേശ്വരം: പി ബി അബ്ദുര്‍ റസാഖ് (ഐയുഎംഎല്‍), സി എച്ച് കുഞ്ഞമ്പു (സിപിഎം), രവിചന്ദ്ര (ബിഎസ്പി), കെ സുരേന്ദ്രന്‍ (ബിജെപി), എസ് എം ബഷീര്‍ അഹമ്മദ് (പിഡിപി), ഐ ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍), കെ പി മുനീര്‍ (സ്വതന്ത്രന്‍), കെ സുന്ദര (സ്വത ്രന്ത ന്‍ ).
കാസര്‍കോട്:എന്‍ എ നെല്ലിക്കുന്ന് (ഐയുഎംഎല്‍), രവീശതന്ത്രി കുണ്ടാര്‍ (ബിജെപി), ബി വിജയകുമാര്‍ (ബിഎസ്പി), ഡോ. എ എ അമീന്‍ (ഐഎന്‍എല്‍), എ ദാമോദരന്‍ (സ്വതന്ത്രന്‍), കെ എസ് ഫക്രുദ്ദീന്‍ (സ്വതന്ത്രന്‍), മുനീര്‍ മുനമ്പം (സ്വതന്ത്രന്‍), റോഷന്‍ കുമാര്‍ (സ്വതന്ത്രന്‍)
ഉദുമ:കെ കുഞ്ഞിരാമന്‍ (സിപിഎം), അഡ്വ. കെ ശ്രീകാന്ത് (ബിജെപി), കെ സുധാകരന്‍ (ഐഎന്‍സി), ഗോപി കുതിരക്കല്ല് (പിഡിപി), ഗോവിന്ദന്‍ ബി ആലിന്‍താഴെ (അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), മുഹമ്മദ് പാക്യാര (എസ്ഡിപിഐ), അബ്ബാസ് മുതലപ്പാറ (സ്വതന്ത്രന്‍), കെ കുഞ്ഞിരാമന്‍ (സ്വതന്ത്രന്‍), പി ദാമോദരന്‍ (സ്വതന്ത്രന്‍), സുധാകരന്‍ (സ്വതന്ത്രന്‍).
കാഞ്ഞങ്ങാട്:ചന്ദ്രന്‍ പരപ്പ (ബിഎസ്പി), ഇ ചന്ദ്രശേഖരന്‍ (സിപിഐ), ധന്യ സുരേഷ് (ഐഎന്‍സി), ഹസയ്‌നാര്‍ മുട്ടുന്തല (പിഡിപി), കെ ദീപു (ബിഡിജെഎസ്) ബാലചന്ദ്രന്‍ കരിമ്പില്‍ (ശിവസേന), എം പി രാഘവന്‍ (ബിഡിജെഎസ്), രാഘവന്‍ ബി (അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), കെ യു കൃഷ്ണകുമാര്‍ (സ്വതന്ത്രന്‍), എം ദാമോദരന്‍ (സ്വതന്ത്രന്‍), ബാലകൃഷ്ണന്‍ കൂക്കള്‍ (സ്വതന്ത്രന്‍), വി വി മുഹമ്മദലി (സ്വതന്ത്രന്‍), ആര്‍ സജീവന്‍ (സ്വതന്ത്രന്‍).
തൃക്കരിപ്പൂര്‍:കെ പി കുഞ്ഞിക്കണ്ണന്‍ (ഐഎന്‍സി), എം ഭാസ്‌കരന്‍ (ബിജെപി), എം രാജഗോപാലന്‍ (സിപി എം),എം വി ഷൗക്കത്തലി (എസ്ഡിപിഐ), സി എച്ച് മുത്തലിബ് (വെല്‍ഫെയര്‍ പാര്‍ട്ടി), കെ പി കുഞ്ഞിക്കണ്ണന്‍ (സ്വതന്ത്രന്‍), പി എം കുഞ്ഞിക്കണ്ണന്‍ (സ്വതന്ത്രന്‍), പി പി പുരുഷോത്തമന്‍ (സ്വതന്ത്രന്‍).
Next Story

RELATED STORIES

Share it