Flash News

സൂക്ഷിക്കുക! കഴുകന്‍ കണ്ണുകള്‍ നിങ്ങളെ നിരീക്ഷിക്കുന്നു

പുഴയിലേക്ക് വലിച്ചെറിഞ്ഞ അറവുമാലിന്യങ്ങളും അവയ്ക്ക് മീതേ പറന്ന് അവശിഷ്ടങ്ങള്‍ റാഞ്ചുന്ന പരുന്തിന്‍കൂട്ടവും.പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മാലിന്യച്ചാക്കുകള്‍ വലിച്ചെറിയുന്നവരെ പിടികൂടാനോ ഈ കലാപരിപാടി അവസാനിപ്പിക്കാനോ കഴിയാതെ വിഷമിക്കുന്ന പ്രദേശവാസികള്‍. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും പതിവുകാഴ്ചയാണിത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലും ഇതേ പ്രശ്‌നം അധികൃതരുടെ തലവേദനയാണ്. ഒടുവില്‍ അവര്‍ കണ്ടെത്തിയ ഒരു മാര്‍ഗമിതാ:
https://youtu.be/a0Lvm_bMIps


മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ ക്യാമറയും ജിപിഎസും ഘടിപ്പിച്ച കഴുകന്‍മാരെ നിയോഗിച്ചിരിക്കുകയാണ് പെറുവിലെ ലിമ നഗരത്തിലെ അധികൃതര്‍. അക്ഷരാര്‍ഥത്തില്‍ത്തന്നെ കഴുകന്‍കണ്ണുകളുടെ നിരീക്ഷണത്തിലാണ് ഈ നഗരം എന്നര്‍ഥം.
കേരളത്തില്‍ കഴുകന്‍മാര്‍ വംശനാശഭീഷണി നേരിടുകയാണെങ്കിലും പരുന്തുകള്‍ ധാരാളമുണ്ട്. അവയെ പരിശീലിപ്പിച്ചെടുത്താല്‍ ഈ വിദ്യനമ്മുടെ നാട്ടിലും പ്രയോഗിച്ചു നോക്കാവുന്നതാണ്.

[related]
Next Story

RELATED STORIES

Share it