Second edit

സുഹ്‌റവര്‍ദി

ദ്യോഗികരേഖകള്‍ പുറത്തുവിടുമ്പോള്‍ നായകര്‍ പ്രതിനായകരും പ്രതിനായകര്‍ നായകരുമാവുന്നതു പതിവാണ്. വിമര്‍ശനത്തിനതീതരാവുന്ന പല മഹാന്‍മാര്‍ക്കും വിമര്‍ശിക്കാവുന്ന വശങ്ങളുണ്ടെന്നും അപ്പോള്‍ വ്യക്തമാവും. പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഇപ്പോള്‍ പുറത്തുവിട്ട പല രേഖകളും സ്വാതന്ത്ര്യസമരകാലത്തെ പ്രതിനായകനായ മുസ്‌ലിം ലീഗ് നേതാവ് ഹുസയ്ന്‍ ശഹീദ് സുഹ്‌റവര്‍ദിയെക്കുറിച്ച പല തെറ്റിദ്ധാരണകളും നീക്കാനാണു സാധ്യത. 1946 ആഗസ്ത് 16നു കൊല്‍ക്കത്ത നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് സുഹ്‌റവര്‍ദി നേതൃത്വം കൊടുത്തെന്നാണ് ചരിത്രം. പോലിസിനെ തെരുവുകളില്‍നിന്നു പിന്‍വലിച്ചതു കാരണം 5000ലധികംപേര്‍ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി പട്ടാളത്തെ വിളിക്കുന്നത് വൈകിപ്പിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, അതൊന്നും ശരിയല്ലെന്നാണ് മമതാ ബാനര്‍ജി പുറത്തുവിട്ട മന്ത്രിസഭാ യോഗനടപടികള്‍ വ്യക്തമാക്കുന്നത്. സുഹ്‌റവര്‍ദി 16നു തന്നെ കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ബ്രിട്ടിഷ് ഗവര്‍ണര്‍ ഫ്രഡറിക് ജോണ്‍ ബറോസിനോട് കലാപത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് ആവശ്യപ്പെട്ടത്. ഗവര്‍ണറാണ് പോലിസിനെ പിന്‍വലിച്ചത്. 17ാം തിയ്യതി രാവിലെ തന്നെ സൈന്യത്തെ വിന്യസിക്കാന്‍ നടപടിയെടുത്തതും സുഹ്‌റവര്‍ദിയായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയായിരുന്നു സുഹ്‌റവര്‍ദി. അദ്ദേഹത്തിന്റെ മേല്‍ ചളിവാരിയെറിയാന്‍ അതുമൊരു കാരണമായിട്ടുണ്ടാവും.
Next Story

RELATED STORIES

Share it