Business

സുഷമ സ്വരാജ് പാകിസ്താനിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും പാരിസില്‍ വച്ച് കണ്ടതിനു പിന്നാലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താനിലേക്ക്. സുഷമ അടുത്തയാഴ്ച ഇസ്‌ലാമാബാദ് സന്ദര്‍ശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിനാണ് സുഷമയും സംഘവും തിരിക്കുക. 7, 8 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it