Sports

സുശീല്‍ കുമാര്‍-നര്‍സിങ് വിവാദം: ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ബെര്‍ത്ത് സംബന്ധിച്ച് ഇന്ത്യന്‍ ഗുസ്തി താരങ്ങളായ സുശീല്‍ കുമാറും നര്‍സിങ് യാദവും തമ്മിലുള്ള തര്‍ക്കത്തില്‍ ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും.
പുരുഷന്‍മാരുടെ 74 കിഗ്രാം ഗുസ്തിയില്‍ നിലവില്‍ നര്‍സിങ് മാത്രമാണ് ഇന്ത്യയില്‍ നിന്നു റിയോ ഒളിംപിക്‌സിന് ഔദ്യോഗികമായി ടിക്കറ്റെടുത്തത്. പരിക്കുമൂലം സുശീലിനു യോഗ്യതാ ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. അതിനാല്‍ നര്‍സിങും താനുമായി ഒരു മല്‍സരം നടത്തണമെന്നും ഇതില്‍ ജയിക്കുന്നവരാവണം ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടതെന്നുമാണ് സുശീല്‍ ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നെങ്കി ലും രണ്ടു താരങ്ങളും കോടതിയില്‍ ഹാജരായിരുന്നില്ല.
Next Story

RELATED STORIES

Share it