Sports

സുശീല്‍ കുമാര്‍-നര്‍സിങ് തര്‍ക്കത്തില്‍ കായിക മന്ത്രാലയം ഇടപെടില്ല

സുശീല്‍ കുമാര്‍-നര്‍സിങ് തര്‍ക്കത്തില്‍ കായിക മന്ത്രാലയം ഇടപെടില്ല
X
SUSHIL-kumar

ന്യൂഡല്‍ഹി: ഒളിംപിക്‌സുമായി ബന്ധപ്പെട്ട് സുശീല്‍ കുമാറും നര്‍സിങ് യാദവും തമ്മിലുള്ള വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെസ്‌ലിങ് ഫെഡറേഷന്‍ തന്നെ തര്‍ക്കം പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുശീല്‍-നര്‍സിങ് വിവാദം കൊഴുക്കുകയാണ്. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി പുരുഷന്‍മാരുടെ 74 കിഗ്രാമിലേക്ക് നര്‍സിങിന് ഒളിംപിക് യോഗ്യത ലഭിച്ചിരുന്നു. എന്നാല്‍ രണ്ടു വട്ടം ഒളിംപിക്‌സ് മെഡല്‍ നേടിയ സുശീലിനു കൈക്കുഴയ്‌ക്കേറ്റ പരിക്കുമൂലം ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാനായില്ല. നര്‍സിങും താനും തമ്മില്‍ ഒരു മല്‍സരം നടത്തിയ ശേഷം അതില്‍ ജയിക്കുന്നവര്‍ ഒൡപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കണമെന്നാണ് സുശീലിന്റെ ആവശ്യം.
നേരത്തേ 66 കിഗ്രാമിലാണ് സുശീല്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയിട്ടുള്ളത്. ഇത്തവണ അദ്ദേഹം 74 കിഗ്രാമിലേക്കു മാറുകയായിരുന്നു.
വിവാദത്തെക്കുറിച്ച് പ്രതികരിക്കുവാ നോ ഇതില്‍ ഇടപെടാനോ ദേശീയ റെസ്‌ലിങ് ഫെഡറേഷന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഒളിംപിക്‌സ് സാധ്യതാ ലിസ്റ്റില്‍ സുശീലിന്റെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കിലും പിന്നീട് ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേന്‍ ജോയിന്റ് സെക്രട്ടറി രാകേഷ് ഗുപ്ത പറഞ്ഞു.
Next Story

RELATED STORIES

Share it