Sports

സുശീലുമായി റെസ്‌ലിങ് ഫെഡറേഷന്‍ ചര്‍ച്ച നടത്തണമെന്ന് ഹൈക്കോടതി

ഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്ത ഗുസ്തി താരം സുശീല്‍കുമാറിന്റെ അപേക്ഷ പരിഗണിക്കണമെന്ന് ദേശീയ റെസ്‌ലിങ് ഫെഡറേഷനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപെട്ടു.
ഫെഡറേഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി,കോച്ച് എന്നിവരോട് സുശീലിനെ കണ്ട് വിഷയം പരിഹരിക്കണമെന്ന് ജസ്റ്റിസ് മന്‍മോഹന്‍ ആവശ്യപെട്ടു. ഇതില്‍ കോടതി ഇടപെടല്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
റെസ്‌ലിങ് ഫെഡറേഷനാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അനിവാര്യമായി വന്നാല്‍ കോടതി ഇടപെടും. നര്‍സിങ് യാദവിനെ ഒളിംപിക്‌സിന് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യം സുശീലിനോട് വിശദീകരിച്ച് ബോധ്യപ്പെടുത്താന്‍ ഫെഡറേഷന്‍ തയ്യാറാവാത്തതെന്നും കോടതി ചോദിച്ചു.
ഇന്ത്യയിലേക്ക് മെഡല്‍ കൊണ്ടുവന്ന് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സുശീലിനെ പരിഗണിക്കുകയാണെങ്കില്‍ അത് മുതല്‍ക്കൂട്ടാവുമെന്നും കോടതി അഭിപ്രായപെട്ടു.
എന്നാല്‍ യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ നര്‍സിങിന്റെ പരിശ്രമത്തെയും പരിഗണിക്കണം. യോഗ്യതാറൗണ്ടില്‍ പരിക്കുപറ്റിയാ ല്‍ എന്താണു സംഭവിക്കുകയെന്ന് സുശീലിന്റെ അഭിഭാഷകനോട് ജസ്റ്റിസ് മന്‍മോഹന്‍ ചോദിച്ചു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെസ്‌ലിങ് ഫെഡറേഷന്‍, നര്‍സിങ്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ),സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), കേന്ദ്ര കായിക മന്ത്രാലയം എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു. മെയ് 27ന് കോടതി വീണ്ടും വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it