സുവര്‍ണ നേട്ടത്തിനു സാക്ഷിയാവാന്‍ കുഞ്ഞുസാന്ദ്രയുടെ വലിയ ബന്ധുബലം

കോഴിക്കോട്: സംസ്ഥാന കായിക മേളയില്‍ തങ്ങളുടെ കുടുംബത്തിലെ കൊച്ചുമിടുക്കിയുടെ പ്രകടനം കാണാനാവാത്തതിന്റെ നിരാശ കളത്തില്‍ വീട്ടുകാര്‍ക്ക് ഇന്നലെ വരെ ഉണ്ടായിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സാന്ദ്ര സുരേന്ദ്രന്‍ ഇന്നലെ സ്വര്‍ണത്തിലേക്ക് നടന്നടുക്കുമ്പോള്‍ മനം നിറയെ ആ കാഴ്ച ആസ്വദിക്കുകയായിരുന്നു നെന്‍മാറയില്‍ നിന്നെത്തിയ ബന്ധുക്കളുടെ ആ പതിനഞ്ചംഗ സംഘം.
സ്വര്‍ണം നേടിയപ്പോള്‍ സ്‌റ്റേഡിയത്തിലേക്ക് ആദ്യം ഓടിയെത്തിയത് കൊച്ചു സാന്ദ്രയുടെ ഇരട്ടകളായ രേഖ, രശ്മി എന്നീ അനുജത്തിമാരും അമ്മയും അച്ഛനുമായിരുന്നു. ഒപ്പം ബന്ധുക്കളും നാട്ടുകാരും. വലിയ പ്രതീക്ഷയോടെതന്നെയാണ് ഇവരെല്ലാം സാന്ദ്രയ്ക്ക് കൂട്ടുപോന്നത് എന്നതിന്റെ തെളിവായിരുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും ആ കൂട്ടം.
പ്രതേ്യക വാഹനം പിടിച്ചാണ് അവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ കോഴിക്കോട്ടെ ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിലെത്തിയത്.
നെന്‍മാറ പഴതറ ചേരാമംഗലം കളത്തില്‍ വീട്ടില്‍ സുരേന്ദ്രന്റെയും സരസ്വതിയുടെയും മകളായ സാന്ദ്രയ്ക്ക് സ്വര്‍ണം ലഭിച്ചതോടെ നാട്ടിലും ഉല്‍സവാന്തരീക്ഷമായിരുന്നു.
Next Story

RELATED STORIES

Share it