സുവര്‍ണ ക്ഷേത്രം മാര്‍ച്ച്: നിരവധി സിഖ് നേതാക്കള്‍ കസ്റ്റഡിയില്‍

അമൃത്‌സര്‍: സിഖ് സമുദായത്തിന്റെ അന്തസ്സും പാരമ്പര്യ വും കാത്തുസൂക്ഷിക്കുന്നതില്‍ സിഖ് ദേവാലയങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് സുവര്‍ണ ക്ഷേത്രത്തിലേക്കു മാര്‍ച്ച് നടത്താനൊരുങ്ങിയ സിഖ് സംഘ ടനാ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.
സുവര്‍ണ ക്ഷേത്രത്തില്‍ ദീപാവലി നാളിലെത്തിയവരോട് സംസാരിക്കുന്നതിനുവേണ്ടിയാണ് നേതാക്കള്‍ മാര്‍ച്ച് നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.
ചൊവ്വാഴ്ച ഈ നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ ര്‍ബത്ത് ഖല്‍സ (മതപരമായ യോഗം)യില്‍ ബിയാന്ത് സിങ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ജഗ്ദാര്‍ സിങ് ഹവാരയെ അകാ ല്‍തക്ത്തിലെ ജാതേദാര്‍ (മുഖ്യ പുരോഹിതന്‍) ആയി നിയമിച്ചിരുന്നു. തക്ത് ദേശ്ഘര്‍ സാഹെബ്, തക്ത് ദംദമാ സാഹെബ് എന്നിവിടങ്ങളിലെ ജാതേദര്‍മാരെ യോഗം നീക്കിയിരുന്നു. സിഖ് സമുദായത്തെ പുതുതായി നിയമിക്കപ്പെട്ട ജാതേദാര്‍മാര്‍ അഭിസംബോധന നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
സര്‍ബത്ത് ഖല്‍സയ്ക്കു നേതൃത്വം നല്‍കിയ ശിരോമണി അകാലിദള്‍ (അമൃത്‌സര്‍) പ്രസി ഡ ന്റ് സിമ്രാന്‍ജിത്ത് സിങ് മാന്‍, ഐക്യ അകാലിദള്‍ നേതാവ് മൊഖാം സിങ് എന്നിവരെ പോലിസ് ആദ്യം കസ്റ്റഡിയിലെടുത്തു.
അമൃത്‌സറില്‍ നിന്നു 10 കി. മി. അകലെ ചാബ്ബ ഗ്രാമത്തിലാണ് സിഖ് സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍നിന്നു മോചിപ്പിക്കാന്‍ വേണ്ടി സര്‍ബ്ബത്ത് ഖല്‍സ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it