wayanad local

സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം

സുല്‍ത്താന്‍ ബത്തേരി: ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ബ്ലോക്ക് പഞ്ചായത്തിനൊപ്പം നൂല്‍പ്പുഴ, നെന്മേനി, മീനങ്ങാടി പഞ്ചായത്തുകളില്‍ ഭരണം എല്‍ഡിഎഫ് നേടിയപ്പോള്‍ അമ്പലവയല്‍ പഞ്ചായത്ത് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും എല്‍ഡിഎഫിനാണ്. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിലെ ലത ശശി പ്രസിഡന്റായും സുരേഷ് താളൂര്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. നൂല്‍പ്പുഴ പഞ്ചായത്തില്‍ എല്‍ഡിഎഫിലെ കെ ശോഭന്‍കുമാറാണ് പ്രസിഡന്റ്. നിര്‍മല മാത്യു വൈസ് പ്രസിഡന്റാണ്. നെന്മേനിയില്‍ എല്‍ഡിഎഫിലെ കറുപ്പന്‍ പ്രസിഡന്റായും മേരി ടീച്ചര്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
മീനങ്ങാടിയില്‍ പ്രസിഡന്റായി എല്‍ഡിഎഫിലെ ബീന വിജയനെയും വൈസ് പ്രസിഡന്റായി അസൈനാറിനെയും തിരഞ്ഞെടുത്തു. അമ്പലവയല്‍ പഞ്ചായത്തില്‍ യുഡിഎഫിലെ സീത വിജയനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി എ കെ സുബൈദ ചുമതലയേറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, നെന്മേനി ഗ്രാമപ്പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനായിരുന്നു.
Next Story

RELATED STORIES

Share it