wayanad local

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഗതാഗത സ്തംഭനം

സുല്‍ത്താന്‍ ബത്തേരി: ഫുട്പാത്ത് നിര്‍മാണത്തോടനുബന്ധിച്ച് ദേശീയപാതയില്‍ മണ്ണിട്ടത് ടൗണില്‍ ഗതാഗതക്കുരുക്കിനിടയാക്കി. ടൗണില്‍ ചുങ്കം ഭാഗത്താണ് അശാസ്ത്രീയമായി റോഡിലേക്ക് മണ്ണിട്ടത്.
രണ്ടും മൂന്നും വാഹനങ്ങള്‍ ഒന്നിച്ചുപോയിരുന്ന ഭാഗത്ത് ഒരു വാഹനത്തന് കഷ്ടിച്ച് കടന്നുപോവാമെന്ന അവസ്ഥയായതോടെ ടൗണ്‍ പൂര്‍ണമായി ഗതാഗതക്കുരുക്കിലായി.
ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയ യാത്രക്കാരാണ് ഏറെയും കുടുങ്ങിയത്. ടൗണിലെ ഫുട്പാത്ത് നിര്‍മാണത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്നലെ ടൗണില്‍ പൂര്‍ണമായി ഗതാഗതം സ്തംഭിച്ചത്.
Next Story

RELATED STORIES

Share it