സുരക്ഷാ പരിശോധനയില്‍ രോഷം; വിമാനയാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കി

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ തുടര്‍ച്ചയായ സുരക്ഷാ പരിശോധനയില്‍ ക്ഷുഭിതനായ യാത്രക്കാരന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി. ഇതേ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം വൈകി.

തിങ്കളാഴ്ച രാവിലെ 6.45ന് പുറപ്പെടേണ്ട ജെറ്റ് എയര്‍വേസിലെ യാത്രികനാണ് ബോംബ് കൈവശമുണ്ടെന്ന് ഭീഷണി ഉയര്‍ത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക വദ്രയും യാത്ര ചെയ്യേണ്ട വിമാനമായിരുന്നു ഇത്. ഭീഷണിയെതുടര്‍ന്ന് ഒരു മണിക്കൂറോളം വൈകി 7.35ന് മറ്റൊരു വിമാനത്തിലാണ് പ്രിയങ്ക ചെന്നൈയിലേക്കു തിരിച്ചത്.
ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സിഐഎസ്എഫ് പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്നു സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭീഷണി ഉയര്‍ത്തിയ യാത്രക്കാരനെ പോലിസ് സ്‌റ്റേഷനിലേക്കു മാറ്റി. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
Next Story

RELATED STORIES

Share it