Idukki local

സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ പോലിസ് മേധാവി

തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സമാധാനപൂര്‍ണമായ പോളിങ് ഉറപ്പ് വരുത്തുന്നതിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി കെ വി ജോസഫ് പറഞ്ഞു.
ഏഴു ഡി.വൈ.എസ്.പിമാര്‍, 26 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 240 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 2369 പോലിസുകാര്‍, 380 സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങിയ പോലിസ് സേനയാണ് ജില്ലയില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിക്ക് ഉണ്ടാകുക. ഇതിനുപുറമെ എക്‌സൈസ് വകുപ്പില്‍ നിന്ന് 50 പേരുടെയും വനംവകുപ്പില്‍ നിന്ന് 20 പേരുടെയും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് 31 പേരുടെയും സേവനം ലഭിക്കും.പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നായി 1100 പോലിസുകാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ബറ്റാലിയനില്‍ നിന്ന് 410 പേരുടെ സേവനം ഇതോടൊപ്പം ഉണ്ടാവും . ജില്ലയില്‍ 1453 പോളിങ് സ്റ്റേഷനുകളിലും സുരക്ഷയ്ക്കായി ആവശ്യമായ പോലീസ് സേനയെ നിയോഗിക്കും.
ഓരോ ബൂത്തുകള്‍ മാത്രമുള്ള 724 പോളിങ് സ്റ്റേഷനുകളില്‍ ഓരോ പോലീസുദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും. ഇരട്ട ബൂത്തുകളുള്ള 271 പോളിങ് ബൂത്തുകളില്‍ ര് പേരെ വീതവും മൂന്നു ബൂത്തുകളുള്ള 16 പോളിങ് ബൂത്തുകളില്‍ മൂന്ന് പോലിസുദ്യോഗസ്ഥരെ വീതവും ഡ്യൂട്ടിക്ക് നിയോഗിക്കും. നാല് ബൂത്തുകളുള്ള 25 പോളിങ് സ്റ്റേഷനുകളില്‍ നാലുപേരെ വീതവും ആറ് ബൂത്തുകളുള്ള 4 പോളിങ് സ്റ്റേഷനുകളില്‍ ആറുപേരെ വീതവും ഏഴ് ബൂത്തുകളുള്ള ഒരു പോളിങ് സ്റ്റേഷനില്‍ ഏഴു പേരെ വീതവും ഏട്ടു ബൂത്തുകളുള്ള ഒരു പോളിങ് സ്റ്റേഷനില്‍ എട്ട് പേരെ വീതവും ഡ്യൂട്ടിക്ക് നിയോഗിക്കും.197 ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കെത്തിയിരിക്കുന്നത്. ഇതില്‍ 60 ബൂത്തുകളില്‍ വെബ് കാം സ്ട്രീമിങ് ഉണ്ടാകും. വിദൂരമായ 19 ബൂത്തുകളില്‍ ഒരു സബ്ഇന്‍സ്‌പെക്ടറുട നേതൃത്വത്തില്‍ മൂന്നുപോലിസുദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും.
പോളിങ് ബൂത്തുകളില്‍ പ്രശ്‌നം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് എത്തി പരിഹാരം കാണാന്‍ 106 ഗ്രൂപ്പ് പട്രോളിങ് വാഹനവും ഉണ്ടാകും. 318 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസത്തെ ക്രമസമാധാന പാലനത്തിനായി 24 പോലിസ് സ്റ്റേഷനുകളിലും രണ്ട് പേര്‍ അടങ്ങുന്ന പ്രത്യേക സംഘവും ഉണ്ടാകും. ജില്ലയെ 16 ഇലക്ഷന്‍ സര്‍ക്കിളായി തിരിച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു സബ് ഇന്‍സ്‌പെക്ടര്‍ എട്ടു പോലിസുകാര്‍ എന്നിവരടങ്ങിയ ടീമിനും രൂപം കൊടുത്തിട്ടുണ്ട്.പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളില്‍ ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ നാലു പോലീസുകാരടങ്ങിയ സംഘം കാവല്‍ ഉണ്ടാകും.10 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഓരോ ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍,ഒമ്പത് പോലിസുകാര്‍ എന്നിവരടങ്ങിയ സംഘം ഡ്യൂട്ടിക്ക് ഉണ്ടാകും.
എസ്.പിയുടെ കീഴില്‍ 72 പേരടങ്ങുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സിനു രൂപം കൊടുത്തിട്ടുണ്ട്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ ഒരു ഡിവൈഎസ്പിയും 9 എസ്.ഐമാരും ആംഡ് പോലിസും അടങ്ങുന്ന 81 പേരും ഡ്യൂട്ടിക്ക് ഉണ്ടാകും.ഒരു സി.ഐയുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it