സുബ്രഹ്മണ്യന്‍ സ്വാമിക്ക് സര്‍ക്കാര്‍ പുതിയ ബംഗ്ലാവ് നല്‍കും

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസിലൂടെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളെ കോടതി കയറ്റിയ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ പുതിയ ബംഗ്ലാവ് നല്‍കും.
കേന്ദ്ര മന്ത്രിമാര്‍, മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് മാത്രം നല്‍കുന്ന തരത്തിലുള്ള ടൈപ് ഏഴ് ബംഗ്ലാവുകളിലൊന്നാണ് എംപിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ അല്ലാത്ത സ്വാമിക്ക് ഡല്‍ഹിയിലെ വിവിഐപി മേഖലയായ ലുട്യെന്‍സില്‍ ലഭിക്കുക. രാജ്‌നാഥ് സിങ് അദ്ധ്യക്ഷനായ, താമസ സൗകര്യവുമായി ബന്ധപ്പെട്ടുള്ള മന്ത്രി സഭാ കമ്മിറ്റിയാണ് വ്യാഴാഴ്ച ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സ്വാമിയുടെ സുരക്ഷാ ഭടന്മാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇപ്പോഴത്തെ വസതിക്ക് ഇല്ലെന്നാണ് തീരുമാനത്തിന് പറയുന്ന ഒരു കാരണം. സിആര്‍പിഎഫിന് കീഴില്‍ ഇസഡ് കാറ്റഗറി സുരക്ഷയാണ് സ്വാമിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it