സുബ്രത റോയിക്ക് നാലാഴ്ചത്തെ പരോള്‍

ന്യൂഡല്‍ഹി: മാതാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സഹാറ മേധാവി സുബ്രത റോയിക്ക് നാലാഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. മാതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടുന്ന റോയിയുടെ ഹരജി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ്മാരായ എ ആര്‍ ദവെ, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് റോയിയുടെ മാതാവ് ലഖ്‌നോയില്‍ മരിച്ചത്. സഹാറ ഡയറക്ടര്‍ അശോക് റോയിക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. റോയി രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കബില്‍ സിബലിന്റെ ഉറപ്പിലാണ് പരോള്‍.
Next Story

RELATED STORIES

Share it