Flash News

'സുപ്രീംകോടതി യുഡിഎഫുകാരുടെ അപ്പൂപ്പന്റെ വകയല്ല'-സുധാകരന്‍.

സുപ്രീംകോടതി യുഡിഎഫുകാരുടെ അപ്പൂപ്പന്റെ വകയല്ല-സുധാകരന്‍.
X
vs-voting

[related]വിഎസ് അച്ചുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ താന്‍ ഒളിഞ്ഞു നോക്കിയെന്ന് യുഡിഎഫ് അപവാദ പ്രചരണം നടത്തുകയാണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. വിഷയത്തില്‍ ഏത് നിയമനടപടിയേയും താന്‍ നേരിടുമെന്നും പ്രശ്‌നത്തില്‍ കോടതി ഇടപെടട്ടെയെന്നും സുധാകരന്‍ പറഞ്ഞു. കേസ് സുപ്രീംകോടതി വരെ പോകട്ടെ. സുപ്രീം കോടതി യുഡിഎഫുക്കാരുടെ അപ്പൂപ്പന്റെ വകയല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമപരമായി നേരിടും. തന്നെ ബോധപൂര്‍വ്വം ചിലര്‍ വേട്ടയാടുകയാണ്. ബൂര്‍ഷ്വ മാധ്യമങ്ങള്‍ തന്നെ വളഞ്ഞി്ട്ട് വേട്ടയാടുമ്പോള്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കുന്നില്ല.
ആരെന്ത് പറഞ്ഞാലും വെണ്ടയ്ക്കാ നിരത്തുന്ന പാര്‍ട്ടി പത്രത്തിന് തന്റെ നേരെയുണ്ടായ ആക്രമണങ്ങള്‍ വാര്‍ത്തയല്ലെന്നും സുധാകരന്‍ പറഞ്ഞു.

വിഎസും ഭാര്യയും വോട്ടുചെയ്യുമ്പോള്‍ താന്‍ ഒളിഞ്ഞ് നോക്കിയെന്ന ആരോപണം സുധാകരന്‍ തള്ളി. താന്‍ ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും വീഴ്ച പറ്റിയത് പോലീസിനാണെന്നും സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it