സുപ്രിംകോടതി ജഡ്ജിയുടെ മരണത്തെത്തുടര്‍ന്ന് യുഎസില്‍ വിവാദം

വാഷിങ്ടണ്‍: യുഎസ് സുപ്രിംകോടതിയില്‍ ജഡ്ജിയുടെ മരണത്തെത്തുടര്‍ന്ന് പിന്‍ഗാമിയെ കണ്ടെത്തുന്നതു സംബന്ധിച്ച് വിവാദം. സുപ്രിംകോടതിയില്‍ യാഥാസ്ഥിതിക നിലപാട് പുലര്‍ത്തിയിരുന്ന ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയയുടെ മരണമാണ് പുതിയ തര്‍ക്കങ്ങള്‍ക്കു തുടക്കമിട്ടത്. സ്‌കാലിയുടെ ഒഴിവിലേക്ക് പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ഇതില്‍ എതിര്‍പ്പുന്നയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതിനു ശേഷം പുതിയ നിയമനം നടത്തണമെന്ന് റിപബ്ലിക്കന്‍ നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കാലിയയുടെ മരണത്തിനു മുമ്പ് നാലിനെതിരേ അഞ്ചുപേരെന്ന ഭൂരിപക്ഷം യാഥാസ്ഥിതിക വിഭാഗത്തിന് സുപ്രിംകോടതിയിലുണ്ടായിരുന്നു. ഇപ്പോള്‍ ലിബറലുകളും കണ്‍സര്‍വേറ്റീവുകളും നാലുപേര്‍ വീതമെന്ന നിലയില്‍ ഒപ്പത്തിനൊപ്പമാണ്.
Next Story

RELATED STORIES

Share it