സുപ്രിംകോടതി ജഡ്ജിമാരുടെ സമ്മേളനം തുടങ്ങി

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാര്‍ക്കു വേണ്ടി ത്രിദിന അവധിദിന ക്യാംപ് ഭോപാല്‍ ദേശീയ ജുഡീഷ്യല്‍ അക്കാദമിയില്‍ ആരംഭിച്ചു. സേവനത്തിലിരിക്കുന്നതും വിരമിച്ചവരുമായ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.
സമ്മേളനം ഇന്നലെ തുടങ്ങിയെങ്കിലും ഔപചാരിക ഉദ്ഘാടനം ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കും. ഇന്നലെ അഞ്ച് സെഷനുകളില്‍ രണ്ടെണ്ണം ദേശസുരക്ഷയെ കുറിച്ചായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡോവലിന്റെ മുന്‍ഗാമി ശിവ്ശങ്കര്‍ മേനോന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഇതിനിടെ ചില അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അജിത് ഡോവലിന്റെ സെഷനെതിരേ രംഗത്തുവന്നു. രാജ്യത്തെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സ്ഥിതിവിശേഷം അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിനോട് അപേക്ഷിച്ചിരുന്നു. ഇവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടോ എന്നറിയില്ല.
മനുഷ്യാവകാശത്തിന് വലിയ പരിഗണന നല്‍കുന്ന ആളാണ് ഡോവല്‍ എന്നു കരുതുന്നില്ലെന്ന് ഭൂഷണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it