സുപ്രിംകോടതി ചീഫ് ജഡ്ജി നിയമനം: ഒബാമ ഒരുക്കം തുടങ്ങി

വാഷിങ്ടണ്‍: പുതിയ സുപ്രിംകോടതി ചീഫ് ജഡ്ജിയെ നാമനിര്‍ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബറാക് ഒബാമ തന്റെ സംഘാംഗങ്ങളുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നു വൈറ്റ് ഹൗസ്.
ജഡ്ജിയെ നാമനിര്‍ദേശം ചെയ്യാനുള്ള ഒബാമയുടെ നീക്കം സെനറ്റില്‍ ചെറുക്കുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജഡ്ജിയുടെ നിയമനം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും.
നാമനിര്‍ദേശ പ്രക്രിയ സംബന്ധിച്ച് സെനറ്റ് ഉദ്യോഗസ്ഥരുമായി അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചതായി വൈറ്റ് ഹൗസ് വക്താവ് എറിക് സ്‌കള്‍ട്ട്‌സ് വ്യക്തമാക്കി. ആന്റോണിന്‍ സ്‌കാലിയയുടെ മരണത്തെ തുടര്‍ന്ന് പുതിയ ജഡ്ജിയെ നിയമിക്കുന്നതാണ് ഒബാമയ്ക്കു തലവേദന സൃഷ്ടിക്കുന്നത്. ഒബാമയുടെ നിര്‍ദേശം റിപബ്ലിക്കന്‍ അംഗങ്ങള്‍ തള്ളിയാല്‍ സെനറ്റില്‍ വോട്ടെടുപ്പ് വേണ്ടിവരും.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്ത ശേഷം മതി പുതിയ ജഡ്ജിയുടെ നിയമനമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നിലപാട്. സെനറ്റര്‍ മക് കൊണലിനെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ആ സ്ഥാനത്തേക്ക് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ വംശജരായ മൂന്നു പേരെയാണ് ഒബാമ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നതെന്ന് റിപോര്‍ട്ടുകളുണ്ട്. അപ്പീല്‍ കോടതിയിലെ ജഡ്ജിയും തമിഴ് വംശജനുമായ ശ്രീനിവാസനാണ് ഇതില്‍ സാധ്യത കൂടുതല്‍.
Next Story

RELATED STORIES

Share it