സുപ്രിംകോടതിക്ക് നാലു പുതിയ ജഡ്ജിമാര്‍കൂടി

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലേക്കു പുതിയ നാലു ജഡ്ജിമാരെ നിയമിച്ചു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് മാണിക് റാവു ഖാന്‍വില്‍ക്കര്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വര റാവു എന്നിവരാണിവര്‍. ഇന്നു ചുമതലയേല്‍ക്കും. കൊളീജിയം സംവിധാനം പുനസ്ഥാപിച്ചശേഷം ആദ്യമായി നടക്കുന്ന നിയമനമാണിത്. ഇതോടെ സുപ്രിംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി ഉയര്‍ന്നു.
Next Story

RELATED STORIES

Share it