Cricket

സുന്ദര്‍ രാമന്‍ ഐപിഎല്‍ സിഒഒ സ്ഥാനത്ത് നിന്ന് രാജിവച്ചു

മുംബൈ; ഐപിഎല്‍ സിഒഒ (ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍) സുന്ദര്‍ രാമന്‍ തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചു. ബി.സി.സി.ഐയില്‍ നിന്ന് നവംബര്‍ അഞ്ചിന് രാജിവയ്ക്കുമെന്നും രാമന്‍ അറിയിച്ചു. ഇന്നലെയാണ് ബി.സി.സി.ഐയ്ക്ക് രാജികത്ത് നല്‍കിയത്.
മുന്‍ ഐപിഎല്‍ ചീഫ് ലളിത് മോഡി 2008 ലാണ് രാമനെ സിഒഒ ആയി നിയമിച്ചത്. 2013ല്‍ രാമനെ വീണ്ടും സിഒഒ ആയി നിയമിച്ചതിനെതിരേ ഇപ്പോഴത്തെ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രംഗത്ത് വന്നിരുന്നു. ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ രാമന് ബന്ധമുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. രാമന്‍ കേസില്‍ അന്വേഷണം നേരിടുന്നുണ്ട്.
Next Story

RELATED STORIES

Share it