സുനന്ദ പുഷ്‌കറിന്റെ മരണം: എയിംസ് റിപോര്‍ട്ടില്‍ പോലിസ് കൂടുതല്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)നോട് ഡല്‍ഹി പോലിസ് കൂടുതല്‍ വിശദാംശങ്ങള്‍ തേടി.
അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ നടത്തിയ പരിശോധനയില്‍ ലഭിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത റിപോര്‍ട്ട് എയിംസ് അധികൃതര്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസിനു കൈമാറിയിരുന്നു. 11 പേജുള്ള റിപോര്‍ട്ടും 32 പേജുള്ള പരിശോധനാഫലവുമടങ്ങിയ വിവരങ്ങളാണ് ഇവ.
എന്നാല്‍, എയിംസ് റിപോര്‍ട്ടില്‍ വ്യക്തതയില്ലെന്നും കൂടുതല്‍ വ്യക്തത നല്‍കണമെന്നുമാണ് ഡല്‍ഹി പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപോര്‍ട്ട് ഉടന്‍ തിരിച്ചയക്കുമെന്ന് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പോലിസിന്റെ പുതിയ നീക്കം കേസന്വേഷണം മൂന്നുമാസം വരെ വൈകാന്‍ ഇടയാക്കും.
സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്നും അപകടകാരിയായ രാസപദാര്‍ഥങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും ഡല്‍ഹി പോലിസ് മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it