Flash News

സുനന്ദാ പുഷ്‌കറിന്റെ മരണം; ലിഡോകെയ്‌ന്റെ അധിക ഡോസ്: എഫ്ബിഐ റിപ്പോര്‍ട്ട്

സുനന്ദാ പുഷ്‌കറിന്റെ മരണം;  ലിഡോകെയ്‌ന്റെ അധിക ഡോസ്: എഫ്ബിഐ റിപ്പോര്‍ട്ട്
X
sunndha

[related]

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണകാരണം ലിഡോകെയ്‌ന്റെ അധിക ഡോസ് ആണെന്ന് എഫ്ബിഐ റിപ്പോര്‍ട്ട്. ലിഡോകെയ്ന്‍ എന്ന മരുന്നിന്റെ അധിക ഡോസ് ഹൃദയത്തെ ബാധിക്കും ഇതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുനന്ദ മരിക്കുന്നതിന്റെ 12 മണിക്കൂര്‍ മുമ്പ് അവരുടെ ശരീരത്തില്‍ 15 ഓളം മുറിവുകളും ഇഞ്ചക്ഷന്‍ എടുത്ത പാടും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആല്‍പ്രക്‌സ് എന്ന മരുന്നിന്റെ ഫലമായാണ് സുനന്ദയുടെ മരണമെന്നാണ് എഐഐഎംഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ആശുപത്രി അധികൃതര്‍ക്ക് തരൂര്‍ സുനന്ദയുടെ രോഗത്തെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കിയതായും എഐഐഎംഎസ് വ്യത്തങ്ങള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it