സുധാകരപ്രസാദ് പുതിയ അഡ്വക്കറ്റ് ജനറല്‍
BY Sumeera SMR2 Jun 2016 4:39 AM GMT
Sumeera SMR2 Jun 2016 4:39 AM GMT
തിരുവനന്തപുരം: പുതിയ അഡ്വക്കറ്റ് ജനറലായി അഡ്വ. സി പി സുധാകര പ്രസാദിനെ നിയമിച്ചു. അഡ്വ. ശ്രീധരന് നായര്‍ (മഞ്ചേരി) ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി നിയമിതനായി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എജിയായി നിയമിച്ച കെ പി ദണ്ഡപാണിക്കും ഡിജിപിയായ ടി ആസഫ് അലിക്കും പകരമായാണ് ഇരുവരെയും നിയമിച്ചത്.
ഭരണഘടനാ സര്‍വീസ് കേസുകളില്‍ പ്രഗല്ഭനായ സി പി സുധാകരപ്രസാദ് മുമ്പ് വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തും എജി ആയിരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സുധാകര പ്രസാദിന്റെ നിയമോപദേശം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ നിയമോപദേശം തള്ളിയാണ് അന്നത്തെ ഗവര്‍ണര്‍ പിണറായിയെ പ്രതി ചേര്‍ക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയത്.
ഡിജിപിയായി നിയമിച്ച അഡ്വ. ശ്രീധരന് നായര്‍ മുന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവ് ടി ശിവദാസ മേനോന്റെ മരുമകനാണ് ശ്രീധരന് നായര്‍.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT