സുക്കര്‍ബര്‍ഗ് രണ്ടു മാസത്തെ പിതൃത്വ അവധിയെടുക്കുന്നു

വാഷിങ്ടണ്‍: ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് രണ്ടു മാസത്തെ അവധിയില്‍ പ്രവേശിക്കുകയാണ്. എന്തിനാണ് ഇത്രയും നീണ്ട അവധിയെടുക്കുന്നതെന്നു ചോദിച്ചാല്‍ സംഗതി വ്യക്തിപരമാണ്. മകളുടെ ജനനവും പരിപാലനവും ആഘോഷമാക്കി മാറ്റുന്നതിനാണ് സുക്കര്‍ബര്‍ഗ് നീണ്ട അവധിയെടുക്കുന്നത്.
ഇതിനായി താന്‍ രണ്ടുമാസത്തെ പിതൃത്വ അവധിയില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. യുഎസിലെ ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് കമ്പനി നാലുമാസത്തെ പിതൃത്വ അവധിയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഒന്നിച്ചോ, കുഞ്ഞിന് ഒരു വയസ്സാവുന്നതിനിടയില്‍ ഘട്ടങ്ങളായോ എടുക്കാം. അവധി സമയത്ത് സുക്കര്‍ബര്‍ഗിനു പകരം സിഇഒ ചുമതല ആരു വഹിക്കുമെന്നു വ്യക്തമല്ല.
ഇതാദ്യമായാണ് ഒരു കമ്പനിയുടെ തലവന്‍ പിതൃത്വാവധി എടുക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് സുക്കര്‍ബര്‍ഗ് താന്‍ പെണ്‍കുഞ്ഞിന്റെ അച്ഛനാവുന്ന വിവരം അറിയിച്ചത്. എന്നാല്‍, പ്രസവം പ്രതീക്ഷിക്കുന്ന ദിവസം വെളിപ്പെടുത്തിയിട്ടില്ല. ജോലിക്കാരായ അച്ഛനമ്മമാര്‍ നവജാതശിശുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് ആരോഗ്യകരമായ കുഞ്ഞിനും കുടുംബത്തിനും നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 3.3 കോടി പേരാണ് സുക്കര്‍ബര്‍ഗിനെ ഫേസ്ബുക്കില്‍ പിന്തുടരുന്നത്.
Next Story

RELATED STORIES

Share it