Flash News

സുകേശനെതിരെ അന്വേഷണത്തിന് ഉത്തരവ്

സുകേശനെതിരെ അന്വേഷണത്തിന് ഉത്തരവ്
X
sukesan-sp

തിരുവനന്തപുരം: ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്‍മേല്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി: ആര്‍. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്് ഉത്തരവിട്ടു. സുകേശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറിക്ക് വിജിലന്‍സ് നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പ്് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശുമായി സുകേശന്‍ ഗൂഢാലോചന നടത്തിയെന്നു വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മറ്റു മന്ത്രിമാരുടെ പേരുകൂടി പറയാന്‍ ബിജുരമേശിനെ പ്രേരിപ്പിച്ചതു സുകേശനാണെന്നും എറണാകുളത്തു 2014ല്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു  മറ്റു ബാറുടമകളുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ആരോപിക്കുന്നു.

[related]സംഭാഷണമടങ്ങിയ സിഡി, മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ കേസില്‍ മജിസ്‌ട്രേട്ടിനു രഹസ്യമൊഴി നല്‍കിയപ്പോള്‍ ബിജു കൈമാറിയിരുന്നു.
Next Story

RELATED STORIES

Share it