Sports

സീമ ആന്റില്‍ റിയോയിലേക്ക്

സീമ ആന്റില്‍ റിയോയിലേക്ക്
X
seema

കാലിഫോര്‍ണിയ: നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാംപ്യനായ ഇന്ത്യയുടെ വനിതാ ഡിസ്‌കസ് ത്രോ സെന്‍സേഷന്‍ സീമ ആന്റില്‍ പൂനിയ 2016 റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടി. കാലിഫോര്‍ണിയയില്‍ നടന്ന പാറ്റ് യങ് ത്രോവേഴ്‌സ് ക്ലാസിക്കില്‍ 62.62 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ സീമ റിയോ ഒളിംപിക്‌സ് ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. 61 മീറ്ററാണ് ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം തവണയാണ് 32 കാരിയായ സീമ ഒളിംപിക്‌സ് ബെര്‍ത്ത് സ്വന്തമാക്കുന്നത്. നേരത്തെ 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ താരം 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും ഹരിയാനയില്‍ നിന്നുള്ള സീമ രാജ്യത്തിനു വേണ്ടി നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it