kozhikode local

സീബ്രാലൈന്‍ പോലുമില്ല; ബോധവല്‍ക്കരണ പരിപാടികള്‍ തകൃതി

കോഴിക്കോട്: സീബ്രാലൈന്‍ പോലും തെളിയാത്ത നഗരത്തില്‍ ട്രാഫിക് ബോധവല്‍ക്കരണവുമായി പോലിസ്. പൊതുജനങ്ങള്‍ക്കും, വാഹന ഡ്രൈവര്‍മാര്‍ക്കുമായി സ്ഥാപിക്കണമെന്ന് മോട്ടോര്‍ വാഹന നിയമം നിഷ്‌കര്‍ഷിച്ച സൂചനാ നിര്‍ദേശങ്ങള്‍ ഒന്നുമില്ലാതെയാണ് മാസങ്ങളായി നഗര ഗതാഗതം മുന്നോട്ടു പോവുന്നത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം ആയിരക്കണക്കിന് കാല്‍ നടയാത്രികര്‍ ഉപയോഗിക്കുന്ന റോഡില്‍ മിക്കയിടത്തും സാബ്രാ ലൈനോ, മറ്റ് അടയാളങ്ങളോ നിലവിലില്ല. റീടാറിങ് നടന്ന റോഡുകളില്‍ ഗതാഗതനിയമ സൂചകങ്ങള്‍ സ്ഥാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിര്‍മാണ പ്രവൃത്തി നടക്കാത്ത റോഡുകളിലാവട്ടെ ഇവയെല്ലാം മാഞ്ഞുപോയ അവസ്ഥയിലുമാണ്. ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ആരംഭിക്കുന്ന രാമനാട്ടുകര ബൈപ്പാസ് ജങ്ഷനില്‍, ട്രാഫിക് സിഗ്നല്‍ സംവിധാനത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അതിര്‍ത്തിവരകള്‍ പോലും ഇതുവരെ ഇട്ടിട്ടില്ല. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള 87 ക്യാമറകളില് മിക്കതും പ്രവര്‍ത്തന രഹിതമാണ്.
അറ്റകുറ്റ പണികളുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥാപനവുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഇവ അറ്റകുറ്റ പണി നടത്താനാവാതെ പോവുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ കാമറകള്‍ അറ്റകുറ്റപണി നടത്തി പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ രണ്ടരക്കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഗതാഗത നിയമം അനുസരിച്ച് റോഡില്‍ സ്ഥാപിക്കേണ്ട സൂചനാ നിര്‍ദ്ദേശങ്ങള്‍ ഒന്നും സ്ഥാപിക്കാതെയാണ് പോലിസ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങ ള്‍ ക്ക് ഒരുങ്ങുന്നത്.
Next Story

RELATED STORIES

Share it