Districts

സീബ്രാലൈനിലൂടെ പായുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന്

തിരുവനന്തപുരം: സീബ്രാ ലൈനില്‍ വേഗം കുറയ്ക്കാതെ പായുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന യന്ത്രവല്‍കൃത ഇരുചക്ര വാഹന ഉടമകള്‍ക്കും നടപ്പാതകള്‍ പാര്‍ക്കിങിനും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്കെതിരേയും പോലിസും ജില്ലാ ഭരണകൂടവും കര്‍ശന നടപടിയെടുക്കണം.
കേരളത്തില്‍ കാല്‍നടയാത്രികര്‍ക്കു നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കമ്മീഷ ന്‍ ഉത്തരവില്‍ പറഞ്ഞു. സീബ്രാ ലൈനില്‍ പോലും വാഹനങ്ങള്‍ വേഗം കുറയ്ക്കുന്നില്ല. കാല്‍നടയാത്രികര്‍ക്ക് മരണം സംഭവിക്കുന്നു.
പല സ്ഥലങ്ങളിലും സീബ്രാ ലൈന്‍ ഇല്ല.തിരക്കേറിയ സ്ഥലങ്ങളില്‍ കാല്‍നടയാത്രികര്‍ക്ക് നടക്കാന്‍ സൗകര്യം ഒരുക്കണം. വീതികൂടിയ റോഡുകള്‍ നിര്‍മിക്കുമ്പോഴും റോഡുകള്‍ പുനരുദ്ധരിക്കുമ്പോഴും നടപ്പാത സംരക്ഷിക്കണം. സ്വന്തമായി വാഹനമോ ടാക്‌സികളോ ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് വഴി നടക്കാനുള്ള അവകാശമുണ്ട്. സീബ്രാ ലൈനുകള്‍ വ്യക്തമായി രേഖപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പും അതിനു കീഴിലുള്ള ഏജന്‍സികളും ശ്രദ്ധിക്കണം.
റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ കാല്‍നടയാത്രികരെ പാടേ അവഗണിക്കുകയാണ്. ടാര്‍ ചെയ്യുന്നതുവഴി ബസ്സുകളും മറ്റും മല്‍സര ഓട്ടം നടത്തി കാല്‍നട യാത്രികരുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന മനുഷ്യാവകാശം ലംഘിക്കുന്നതായും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.
വിനോദ് വെട്ടിക്കാട് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്. ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് ക്കായി ഉത്തരവിന്റെ പകര്‍പ്പ് അയച്ചു.
Next Story

RELATED STORIES

Share it