സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരേ കേസ്

പട്‌ന: രാമായണത്തിലെ സീതയോട് ക്രൂരത കാണിച്ചതിന് ശ്രീരാമനെതിരേ കോടതിയില്‍ കേസ്. വടക്കന്‍ ബിഹാറില്‍നിന്നുള്ള അഭിഭാഷകന്‍ ഠാക്കൂര്‍ ചന്ദന്‍കുമാര്‍ സിങാണ് സീതാമര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
സീതയെ ജീവിതകാലം മുഴുവന്‍ കാട്ടിലുപേക്ഷിച്ച രാമന്റെ നടപടിക്കു ന്യായീകരണമില്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സീതയെ വനവാസത്തിനയച്ചത് അവര്‍ ഒരു തെറ്റും ചെയ്തിട്ടല്ല. രാമന്‍ എന്ന ഭരണാധികാരിയുടെ അവസരവാദപരമായ നടപടിയാണിത്.
ഒരാള്‍ക്ക് ഭാര്യയോട് ഇത്ര ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും സിങ് ചോദിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താനല്ല തന്റെ ഹരജിയെന്നും അദ്ദേഹം അറിയിച്ചു. വിഷയം പരിഗണിക്കാമെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it