kozhikode local

സി.പി.എം-ബി.ജെ.പി. സംഘര്‍ഷം;ആറുപേര്‍ക്കു പരിക്ക്

വാണിമേല്‍: മുടപ്പിലാവില്‍ സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.ആറുപേര്‍ക്ക് പരിക്ക്. സംഘര്‍ഷമൊഴിവാക്കാന്‍ പോലിസ് ലാത്തി വീശി. മണിയൂര്‍ പഞ്ചായത്തില്‍  നടപ്പാക്കുന്ന ജലനിധി പദ്ധതിയില്‍ അഴിമതി ആരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലിക്കിടയിലാണ് സംഘര്‍ഷം.

റാലിയുടെ പിന്‍നിരയിലുള്ളവരെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി. ബി.ജെ.പി. പ്രവര്‍ത്തകരായ അനിയാരി രഞ്ജിത്ത്(40), വെങ്ങളത്ത് കണ്ടി ഹരീഷ്(22), പൊയില്‍ രതീഷ്(30) എന്നിവരെ വടകര ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്.
Next Story

RELATED STORIES

Share it