kozhikode local

സി കെ ജാനു ആദിവാസി ജനതയെ ഒറ്റുകൊടുത്തു: സിപിഐഎംഎല്‍ റെഡ്‌സ്റ്റാര്‍

വടകര: ആദിവാസി ജനതയെ ഒറ്റു കൊടുക്കുകയാണ് ഗോത്ര മഹാസഭാ നേതാവ് സി കെ ജാനു ചെയ്തതെന്ന് സിപിഐഎംഎല്‍ റെഡ്‌സ്റ്റാര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഹിന്ദ്വത്വ ശക്തികള്‍ക്ക് വേണ്ടി കൊടികെട്ടി പാടുകയാണ് ജാനു ഇപ്പോള്‍ ചെയ്യുന്നത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് തന്റെതായ നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് എന്‍ഡിഎ പിന്തുണ നേടുന്നതിലൂടെ ജാനു ചെയ്തതെന്നും കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷക്കാലം കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഭരണകൂടത്തിന്റെ അഴിമതിയുടെയും, ജാതി പരമായ മര്‍ദ്ദനങ്ങള്‍, വിലക്കയറ്റം തുടങ്ങിയ വിവിധ കെടുകാര്യസ്ഥതയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. ഇത്രയും കാലം ജനങ്ങളുടെ നികുതി പണം കുത്തിച്ചോര്‍ത്തി കൊണ്ടുപോവുമ്പോള്‍ ഉത്തരവാദിത്വത്തപ്പെട്ട പ്രതിപക്ഷം ഇരുട്ടില്‍ തപ്പുകയാണ് ചെയ്തത്.
കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ആവശ്യമാണെന്ന ഇടതുപക്ഷത്തിന്റെ വാദം എന്തടിസ്ഥാനത്തിലാണ് മനസ്സിലാവുന്നില്ലെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ നിന്നും വ്യത്യസ്ഥതമായ സമീപനം ഇടതു പക്ഷത്തിനില്ലെന്നും, ഈ രണ്ട് മുന്നണികള്‍ക്കുമെതിരേ വര്‍ഗീയതയുടെയും വംശീയതയുടെയും ഹിന്ദ്വത്വ അജണ്ടയും ശക്തിപ്പെടുത്തി ജാതിമേധാവികളുമായി മുന്നണിയുണ്ടാക്കാനാണ് എസ്എന്‍ഡിപി യോഗത്തിന്റെ ശ്രമമെന്നും ഇവര്‍ കുറ്റപ്പെടുത്തി. നിയസഭാ തിരഞ്ഞെടുപ്പില്‍ സിപിെഎഎംഎല്‍(റെഡ് സ്റ്റാര്‍) ജില്ലയില്‍ മൂന്നിടത്ത് മല്‍സരിക്കും. പി പി സ്റ്റാലിന്‍(വടകര), എം ടി മുഹമ്മദ് മാസ്റ്റര്‍ (പേരാമ്പ്ര), പി എം കുഞ്ഞിക്കണ്ണന്‍(കൊയിലാണ്ടി) എന്നിവരാണ് സ്ഥാനാര്‍ഥികളെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം വിഎം ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി ശ്രീജിത്ത് ഒഞ്ചീയം, പി കെ കിഷോര്‍, പി പി സ്റ്റാലിന്‍, എ കെ ഷര്‍ളിദാസ് എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it