kannur local

സി കൃഷ്ണന്‍ എംഎല്‍എയുടെ നിരാഹാരം:  പ്രശ്‌നപരിഹാരം നീളുന്നു സി കൃഷ്ണന്‍ എംഎല്‍എയുടെ

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥലം എംഎല്‍എയായ സി കൃഷ്ണന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ പ്രശ്‌നപരിഹാരം നീളുന്നു.
കഴിഞ്ഞ ദിവസം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ദിവാകരന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജഗദീഷ് എന്നിവര്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടായില്ല. അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ എംഎല്‍എ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നാലര വര്‍ഷം പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലും തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിലും റോഡ് അറ്റകുറ്റപ്പണിക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിനെക്കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് എംഎല്‍എ തയ്യാറാവണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, ടി വി രാജേഷ്, സിപിഐ നേതാവ് സി എന്‍ ചന്ദ്രന്‍ എന്നിവര്‍ ഇന്നലെ സമരപ്പന്തലിലെത്തി. സിഐടിയു, ഡിവൈഎഫ്‌ഐ, സിപിഐ, വ്യാപാരി വ്യവസായി സമിതി, സിപിഎം പെരളം ലോക്കല്‍ കമ്മിറ്റി എന്നിവര്‍ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു. കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ അനുഭാവ സത്യഗ്രഹം നടത്തി. നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ സ്്കൂളുകളില്‍ പരീക്ഷ നടക്കുന്നതിനാല്‍ മാറ്റിവയ്ക്കാനും പകരം പിഡബ്യുഡി ഓഫിസ് ഉപരോധിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു.
Next Story

RELATED STORIES

Share it