Second edit

സിവില്‍ സര്‍വീസ്

സര്‍ക്കാര്‍ സര്‍വീസിലേക്കു നിയമനം നടത്തുന്നതിനു ചൈനക്കാരാണ് ചരിത്രത്തിലാദ്യം പ്രവേശനപ്പരീക്ഷ ആരംഭിച്ചത്. ക്രി മു 134ലായിരുന്നു അത്. പാശ്ചാത്യ നാടുകള്‍ 19ാം നൂറ്റാണ്ടിലാണ് അതിനെക്കുറിച്ച് ആലോചിക്കുന്നത്. അതുവരെ പരമ്പരാഗതമായി ചില കുടുംബത്തില്‍നിന്നും ഗോത്രത്തില്‍നിന്നുമൊക്കെയുള്ളവരാണ് ഉദ്യോഗം ഭരിച്ചിരുന്നത്. അല്ലെങ്കില്‍ ഭരണകക്ഷി നേതാക്കളുടെ അടുത്തബന്ധുക്കള്‍.
സാമൂഹികശാസ്ത്രജ്ഞനായ മാക്‌സ് വെബറാണ് ഇന്നു കാണുന്നതുപോലുള്ള സിവില്‍ സര്‍വീസിനെപ്പറ്റി ആദ്യം വിശദമായി പഠിച്ചത്. ജയിക്കാന്‍ പ്രയാസമായ പരീക്ഷയുടെയും അഭിമുഖത്തിന്റെയും ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ മിടുക്കന്‍മാരെ തിരഞ്ഞെടുക്കുന്നതിലൂടെ സ്വജനപക്ഷപാതവും അഴിമതിയും തടയാന്‍ സാധിക്കുമെന്നു വെബര്‍ കരുതി. അങ്ങനെയാണ് സിവില്‍ സര്‍വീസ് പരീക്ഷകള്‍ പ്രതിഭയുടെ അളവുകോലാവുന്നത്.
പക്ഷേ, മിക്കപ്പോഴും ഭാഷാപരിജ്ഞാനവും ചരിത്രസംഭവങ്ങളെപ്പറ്റിയുള്ള അറിവും ഗണിതശാസ്ത്രത്തിലെ മിടുക്കും പരിശോധിക്കുന്ന പ്രവേശനപ്പരീക്ഷകള്‍ യഥാര്‍ഥ പ്രതിഭകളെ പുറത്തുനിര്‍ത്തുകയാണ്. അതുകൊണ്ടാണ് 1981ല്‍ അമേരിക്കയില്‍ പരീക്ഷകള്‍ വേണ്ടെന്നുവച്ചത്. കഴിഞ്ഞ വര്‍ഷം അവ പുനരാരംഭിച്ചപ്പോള്‍ പരീക്ഷയുടെ ഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സിവില്‍ സര്‍വീസ് മെച്ചപ്പെട്ട രാജ്യങ്ങളില്‍ അഴിമതി കുറയുകയും വളര്‍ച്ചാനിരക്ക് വര്‍ധിക്കുകയും ചെയ്യുന്നതായി കാണുന്നുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍മാരെ നിരന്തരമായി വിലയിരുത്തുന്ന രാജ്യങ്ങളിലാണിത്. മിക്ക രാജ്യങ്ങളിലും അതു നടക്കുന്നില്ല. ഭരണകക്ഷിയുടെ ഹിതാനുസാരം പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് നിഷ്പക്ഷമായി സേവനമനുഷ്ഠിക്കാന്‍ സാധ്യത കുറവാണെന്നു പഠനങ്ങള്‍ പറയുന്നു. റിക്രൂട്ട്‌മെന്റ് രീതി പരിഷ്‌കരിച്ചതുകൊണ്ടുമാത്രം കാര്യമില്ല.
Next Story

RELATED STORIES

Share it